എസ്.എസ്.എൽ.സി എഴുതാൻ 13858 ഭിന്നശേഷി കുട്ടികളും

തിരുവനന്തപുരം: ഇത്തവണ എസ്.എസ്.എൽ.സിയിൽ 13,858 ഭിന്നശേഷി വിദ്യാർത്ഥികൾ പരീക്ഷയെഴുതും.

രണ്ട് ഘട്ടങ്ങളിലായി ലഭിച്ച 14,289 അപേക്ഷകളിൽ നിന്ന്, മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകളുടെ അടിസ്ഥാനത്തിൽ 13,858 പേർക്ക്സ്ക്രൈബും അധിക സമയവും അനുവദിക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു.

ഭിന്നശേഷി വിദ്യാർത്ഥികൾക്ക് പരീക്ഷാനുകൂല്യങ്ങൾ ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ട ചുമതല വിദ്യാഭ്യാസ ഉപ ഡയറക്ടർക്കും ജില്ലാ വിദ്യാഭ്യാസ ഓഫീസർക്കുമാണ്.

സ്‌കൂളിലെ പ്രധാന കവാടത്തിനു സമീപം താഴത്തെ നിലയിൽ വേണം പരീക്ഷാമുറി ഒരുക്കാൻ. മുറിയിൽ ഇൻവിജിലേറ്റർ ഉണ്ടാകണം.

പഠന വൈകല്യം (specific learning disability) നേരിടുന്ന വിദ്യാർത്ഥികൾക്ക് എട്ട് പേർക്ക് ഒരു വ്യാഖ്യാതാവ്, മറ്റ് വിഭാഗങ്ങളിലെ പരീക്ഷാർത്ഥികൾക്ക് നാലു പേർക്ക് ഒരു വ്യാഖ്യാതാവ് എന്ന നിലയിൽ എസ്.എസ്.കെയിൽ നിന്ന് സ്‌പെഷ്യൽ എഡ്യുക്കേറ്റർമാരെ നിയമിക്കണം.

അതിനുള്ള ചുമതല ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കാണ്.

എഡ്യുക്കേറ്റർമാരെ ആവശ്യത്തിനു ലഭ്യമാകാത്ത സാഹചര്യത്തിൽ പൊതുവിദ്യാലയങ്ങളിലെ പ്രൈമറി ടീച്ചർമാരെ പകരം നിയമിക്കാം.

അർഹതയുള്ള പരീക്ഷാർത്ഥികൾക്ക് ഓരോ വിഷയത്തിനും 25 ശതമാനം ഗ്രേസ് മാർക്ക് (വിജയിക്കുന്നതിനു വേണ്ടി മാത്രം) അനുവദിക്കും.

ഓരോ മണിക്കൂറിനും 20 മിനിട്ട് അധിക സമയം അനുവദിക്കും.

2023 ൽ നടക്കുന്ന സേ പരീക്ഷയ്ക്കും ഉത്തരവ് ബാധകമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിൽ പറയുന്നു.

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button