വൈ​ക​ല്യ​ത്തെ ക​ളി​യാ​ക്കു​ന്ന ത​മാ​ശ സി​നി​മ​ക​ളി​ല്‍ ഇ​നി വേ​ണ്ട: സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ല്‍​ഹി: സി​നി​മ അ​ട​ക്ക​മു​ള്ള ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​ക​ല്യ​ത്തെ ഇ​ക​ഴ്ത്തു​ക​യോ അ​വ​ഹേ​ളി​ക്കു​ക​യോ ചെ​യ്യ​രു​തെ​ന്ന ക​ര്‍​ശ​ന നി​ര്‍​ദേ​ശ​വു​മാ​യി സു​പ്രീം​കോ​ട​തി. ഇ​ത് സം​ബ​ന്ധി​ച്ച് ചി​ല മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളും കോ​ട​തി പു​റ​ത്തി​റ​ക്കി.

സോ​ണി പി​ക്‌​ച്ചേ​ഴ്‌​സ് പു​റ​ത്തി​റ​ക്കു​ന്ന ഹി​ന്ദി സി​നി​മ​യി​ല്‍ വൈ​ക​ല്യ​ത്തെ അ​വ​ഹേ​ളി​ക്കു​ന്ന ചി​ത്രീ​ക​ര​ണം ന​ട​ന്നെ​ന്ന് കാ​ട്ടി​യു​ള്ള ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു കോ​ട​തി.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഡോ​ക്യു​മെ​ന്‍ററി, സി​നി​മ അ​ട​ക്ക​മു​ള്ള ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് ചീ​ഫ് ജ​സ്റ്റീ​സ് ഡി.​വൈ.​ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ചി​ല നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി​യ​ത്.

ആ​ളു​ക​ളു​ടെ വൈ​ക​ല്യം അ​വ​ഹേ​ളി​ച്ച് ത​മാ​ശ​യാ​ക്കേ​ണ്ട കാ​ര്യമ​ല്ല. അം​ഗ​പ​രി​മി​ത​രാ​യ​വ​രു​ടെ നേ​ട്ട​ങ്ങ​ളും വി​ജ​യ​ക​ഥ​ക​ളു​മാ​ണ് സ​മൂ​ഹ​ത്തോ​ട് പ​റ​യേ​ണ്ട​തെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.

മോ​ശം പ്ര​തി​ച്ഛാ​യ ഉ​ണ്ടാ​ക്കു​ന്ന വാ​ക്കു​ക​ള്‍ ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കെ​തി​രേ പ്ര​യോ​ഗി​ക്ക​രു​ത്. സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യെ അ​വ​ഗ​ണി​ക്കു​ന്ന ഭാ​ഷ ഉ​പ​യോ​ഗി​ക്ക​രു​ത്.

വൈ​ക​ല്യ​ങ്ങ​ളെ​ക്കു​റി​ച്ച് മ​തി​യാ​യ മെ​ഡി​ക്ക​ല്‍ വി​വ​ര​ങ്ങ​ള്‍ പ​രി​ശോ​ധി​ക്ക​ണം. ഭി​ന്ന​ശേ​ഷി​യു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ളെ ചി​ത്രീ​ക​രി​ക്കു​മ്പോ​ള്‍ അ​വ​രു​ടെ അ​ഭി​പ്രാ​യം കൂ​ടി തേ​ട​ണം തു​ട​ങ്ങി​യ​വ​യാ​ണ് നി​ര്‍​ദേ​ശ​ങ്ങ​ള്‍. ഇ​ത്ത​രം നി​ബ​ന്ധ​ന​ങ്ങ​ള്‍ പാ​ലി​ക്കു​ന്നു​ണ്ടോ എ​ന്ന് സെ​ന്‍​സ​ര്‍ ബോ​ര്‍​ഡ് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

ഏഴ് മാർഗനിർദ്ദേശങ്ങളാണ് സുപ്രീംകോടതി പുറത്തിറക്കിയത്. സിനിമകൾക്ക് പ്രദർശനം അനുവദിക്കുന്നതിന് മുൻപ് ഈക്കാര്യങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന് സെൻസർബോർഡ് ഉറപ്പാക്കണം.

* പീഡിതർ, അവശർ, ഇര തുടങ്ങിയ വാക്കുകൾ ഒഴിവാക്കണം.

* ശാരീരികാവസ്ഥ ചിത്രീകരിക്കുമ്പോൾ അതിനുപയോഗിക്കുന്ന പ്രതീകാത്മക ചിത്രങ്ങളുടെ കാര്യത്തിൽ ജാഗ്രത വേണം. ഉദാഹരണത്തിന്, നിശാന്ധത പോലുള്ള അവസ്ഥ തെറ്റിദ്ധാരണാജനകമായി ചിത്രീകരിക്കുന്നതു സ്ഥിതി ഗുരുതരമാക്കും.

* ഭിന്നശേഷിക്കാർ നേരിടുന്ന തടസ്സങ്ങൾ ശരാശരി ആളുകൾക്ക് അറിയില്ല. ദൃശ്യമാധ്യമങ്ങൾ അവരുടെ ജീവിതാനുഭവങ്ങളെ പ്രതിഫലിപ്പിക്കണം. 

* ഭിന്നശേഷിക്കാരുടെ വെല്ലുവിളികൾ മാത്രമല്ല, അവരുടെ വിജയങ്ങൾ, കഴിവുകൾ, സമൂഹത്തിനുള്ള സംഭാവനകൾ എന്നിവയും പ്രദർശിപ്പിക്കണം. 

* കാഴ്ചപരിമിതിയുള്ളവർ വഴിയിലെ വസ്തുക്കളിൽ ചെന്നിടിക്കുന്നതുപോലെ യാഥാർഥ്യവുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ചിത്രീകരിക്കരുത്.

* എഴുത്തുകാർ, നിർമാതാക്കൾ തുടങ്ങി ദൃശ്യമാധ്യമ ഉള്ളടക്കം സൃഷ്ടിക്കുന്നവർക്ക് പ്രത്യേക പരിശീലനം നൽകണം.

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button