സംസ്ഥാന ഭിന്നശേഷി അവാര്‍ഡ്‌ 2025: അപേക്ഷ ക്ഷണിച്ചു

ഭിന്നശേഷിയുമായി ബന്ധപ്പെട്ട്‌ വിവിധ മേഖലകളില്‍ നൈപുണ്യം തെളിയിച്ച വൃക്തികൾ / സ്ഥാപനങ്ങൾ എന്നിവയ്ക്ക്‌ സാമൂഹ്യനീതി വകുപ്പ്‌ മുഖേന നല്‍കി വരുന്ന 2025 വര്‍ഷത്തെ സംസ്ഥാന ഭിന്നശേഷി അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിച്ചു.

ഈ വർഷം 16 വിഭാഗങ്ങളിലായി 30 അവാര്‍ഡുകളാണ് നൽകുന്നത്. ക്യാഷ്‌ പ്രൈസ്‌, സര്‍ട്ടിഫിക്കറ്റ്‌, മൊമന്റോ എന്നിവയാണ് അവാര്‍ഡ്‌.

അവാര്‍ഡിനുള്ള നാമനിര്‍ദേശങ്ങള്‍ ലഭ്യമാക്കുവാനുള്ള അവസാന തീയതി സെപ്റ്റംബർ 15 ആണ്‌. 5 മണി വരെ ലഭ്യമാക്കുന്ന നാമർനിർദേശങ്ങൾ മാത്രമേ 2025 ലെ ഭിന്നശേഷി അവാർഡിനായി പരിഗണിയ്ക്കുകയുള്ളു.

1. ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട മികച്ച ജീവനക്കാരന്‍ (ഗവ / പബ്ലിക്‌ സെക്ടര്‍) (ഓഫീസ് മേധാവി മുഖേന നോമിനേഷൻ ലഭ്യമാക്കേണ്ടതാണ്)

2. ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട മികച്ച ജീവനക്കാരന്‍ (പ്രൈവറ്റ്‌ സെക്ടര്‍) (ഓഫീസ് മേധാവി മുഖേന നോമിനേഷൻ ലഭ്യമാക്കേണ്ടതാണ്)

3. സ്വകാര്യ മേഖലയില്‍ ഏറ്റവും കൂടുതല്‍ ഭിന്നശേഷിക്കാര്‍ക്ക്‌ തൊഴില്‍ ലഭ്യമാക്കിയ തൊഴില്‍ ദായകര്‍

4. ഭിന്നശേഷി മേഖലയിൽ പ്രവർത്തിയ്ക്കുന്ന മികച്ച എൻജിഒ സ്ഥാപനങ്ങൾ / മികച്ച പുനരധിവാസ കേന്ദ്രം

5. മികച്ച മാതൃക വ്യക്തി (ഭിന്നശേഷിയുള്ള വ്യക്തി)

6. മികച്ച സർഗാത്മക കഴിവുള്ള കുട്ടി (ഭിന്നശേഷി വിഭാഗം)

7. കല / സാഹിത്യം / കായിക മേഖലയിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച വ്യക്തികൾ (ഭിന്നശേഷി വിഭാഗം)

8. ഭിന്നശേഷി സൗഹൃദ സ്ഥാപനം (Physical Infrastructure / ഭിന്നശേഷി സൗഹൃദ വെബ് സൈറ്റ് (സർക്കാർ / സ്വകാര്യ മേഖല)

9. ഭിന്നശേഷി സൗഹൃദ റിക്രിയേഷൻ സെൻ്ററുകൾ (സ്കൂൾ / ഓഫീസ് / തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുതലായവ)

10. ഭിന്നശേഷിക്കാരെ സഹായിക്കുന്നതിനും പുനരധിവാസ പ്രവർത്തനങ്ങൾ നടത്തുന്നതിനും പ്രവർത്തിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ (ജില്ലാ സാമൂഹ്യനീതി ഓഫീസർ മുഖേന നോമിനേഷൻ ലഭ്യമാക്കേണ്ടതാണ്)

11. ഭിന്നശേഷി മേഖലയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ജില്ലാ പഞ്ചായത്ത് (തദ്ദേശസ്വയംഭരണ വകുപ്പിൻ്റെ ജില്ല / മേഖല / സംസ്ഥാനതല കൺട്രോളിംഗ് ഓഫീസർ മുഖേന നോമിനേഷൻ ലഭ്യമാക്കേണ്ടതാണ്)

12. ഭിന്നശേഷി മേഖലയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ജില്ലാ ഭരണകൂടം (തദ്ദേശസ്വയംഭരണ വകുപ്പിൻ്റെ ജില്ല / മേഖല / സംസ്ഥാനതല കൺട്രോളിംഗ് ഓഫീസർ മുഖേന നോമിനേഷൻ ലഭ്യമാക്കേണ്ടതാണ്)

13. ഭിന്നശേഷി മേഖലയിൽ മികച്ച പ്രകടനം കാഴ്ചവെച്ച കോർപ്പറേഷൻ (തദ്ദേശസ്വയംഭരണ വകുപ്പിൻ്റെ ജില്ല / മേഖല / സംസ്ഥാനതല കൺട്രോളിംഗ് ഓഫീസർ മുഖേന നോമിനേഷൻ ലഭ്യമാക്കേണ്ടതാണ്)

14. ഭിന്നശേഷി മേഖലയിൽ മികച്ച പ്രകടനം കാഴ്ചവെച്ച മുനിസിപാലിറ്റി (തദ്ദേശസ്വയംഭരണ വകുപ്പിൻ്റെ ജില്ല / മേഖല / സംസ്ഥാനതല കൺട്രോളിംഗ് ഓഫീസർ മുഖേന നോമിനേഷൻ ലഭ്യമാക്കേണ്ടതാണ്)

15. ഭിന്നശേഷി മേഖലയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ബ്ലോക്ക് പഞ്ചായത്ത് (തദ്ദേശസ്വയംഭരണ വകുപ്പിൻ്റെ ജില്ല / മേഖല / സംസ്ഥാനതല കൺട്രോളിംഗ് ഓഫീസർ മുഖേന നോമിനേഷൻ ലഭ്യമാക്കേണ്ടതാണ്)

16. ഭിന്നശേഷി മേഖലയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഗ്രാമപഞ്ചായത്ത് (തദ്ദേശസ്വയംഭരണ വകുപ്പിൻ്റെ ജില്ല / മേഖല / സംസ്ഥാനതല കൺട്രോളിംഗ് ഓഫീസർ മുഖേന നോമിനേഷൻ ലഭ്യമാക്കേണ്ടതാണ്)

ഭിന്നശേഷി അവാർഡിനായി വ്യക്തികൾ / സ്ഥാപനങ്ങൾ നേരിട്ട് അപേക്ഷ നൽകുവാൻ പാടില്ല. അപ്രകാരം ലഭിക്കുന്ന അപേക്ഷകൾ പരിഗണിയ്ക്കുന്നതല്ല.

അതത് മേഖലകളുമായി ബന്ധപ്പെട്ടവർക്ക് അർഹരായ വ്യക്തികളെ / സ്ഥാപനങ്ങളെ നാമനിർദേശം ചെയ്യാവുന്നതാണ്. അവാർഡിനായി നാമനിർദേശം ചെയ്യപ്പെടുന്ന വ്യക്തി വ്യക്തിപരമായ ശിപാർശ നൽകിയിട്ടില്ലായെന്നും ആ വ്യക്തി തൻ്റെ ബന്ധുവല്ലെന്നുമുള്ള സത്യപ്രസ്താവന നാമനിർദേശം ചെയ്യുന്ന വ്യക്തി നാമനിർദേശത്തോടൊപ്പം ലഭ്യമാക്കേണ്ടതാണ്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നോമിനേഷനോടൊപ്പം തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ല / സംസ്ഥാന മേധാവിയുടെ ശുപാർശ കൂടി ലഭ്യമാക്കേണ്ടതാണ്.

11, 12, 13 വിഭാഗത്തിൽ ഉൾപ്പെട്ട നോമിനേഷനുകൾ സാമൂഹ്യനീതി ഡയറക്ടറേറ്റിൽ നേരിട്ടും മറ്റു വിഭാഗത്തിലുള്ളവ അതാത് ജില്ലാ സാമൂഹ്യനീതി ഓഫീസിലുമാണ് ലഭ്യമാക്കേണ്ടത്.

അവാർഡ് സംബന്ധിച്ച വിശദവിവരങ്ങളും നോമിനേഷൻ ഫോം ഉൾപ്പെടെയുള്ള മാതൃകകളും https://sjd.kerala.gov.in/ എന്ന വെബ് സൈറ്റിലും ജില്ലാ സാമൂഹ്യനീതി ഓഫീസുകളിലും ലഭ്യമാണ്.

നോമിനേഷനോടൊപ്പം അതാത് വിഭാഗങ്ങൾക്കായി നിർദിഷ്ട പ്രൊഫോർമയിൽ ആവശ്യപ്പെട്ടിട്ടുള്ള വിവരങ്ങളും മാനദണ്ഡങ്ങൾ പ്രകാരമുള്ള മറ്റു രേഖകളും അവാർഡിനായി പരിഗണിക്കേണ്ട മറ്റു വിവരങ്ങളും അനുബന്ധ ഫോട്ടോ, Documentation എന്നിവയും ലഭ്യമാക്കേണ്ടതാണ്.

വ്യക്തിഗത വിഭാഗങ്ങൾക്കുള്ള നോമിനേഷനോടൊപ്പം പാസ്പോർട്ട് സൈസ് ഫോട്ടോ നിർബന്ധമായും ലഭ്യമാക്കേണ്ടതാണ്.

38313
ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button