ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ: കേരള നിയമങ്ങൾ നിലവിൽ വന്നു

ഭിന്നശേഷിക്കാരുടെ പുതിയ അവകാശങ്ങൾ (RPWD 2016) കേന്ദ്രം കൊണ്ടുവന്ന് മൂന്നു വർഷത്തിന് ശേഷം സംസ്ഥാനത്ത് നിയമങ്ങൾ നടപ്പാക്കി സർക്കാർ വിജ്ഞാപനമായി.

ഭിന്നശേഷിക്കാരുടെ വിവിധ അവകാശങ്ങള്‍ പ്രതിപാദിക്കപ്പെടുന്ന നിയമത്തില്‍ വിദ്യാഭ്യാസം, നൈപുണ്യവികസനം, തൊഴില്‍ ലഭ്യമാക്കല്‍, അവകാശങ്ങളെ സംബന്ധിച്ചുള്ള ബോധവത്കരണം എന്നിവ കൂടാതെ നാലാമതായി ശാരീരിക-മാനസിക വൈകല്യങ്ങളുള്ള ഒരു വിഭാഗത്തെക്കൂടി ഭിന്നശേഷിക്കാരുടെ പട്ടികയില്‍ പെടുത്തുകയുണ്ടായി.

മള്‍ട്ടിപ്പിള്‍ ഡിസ്ഓര്‍ഡര്‍ വിഭാഗമാണവര്‍.

ഇതനുസരിച്ച് നിലവിലുള്ള മൂന്നുവിഭാഗങ്ങളെ കൂടാതെ മസ്‌കുലര്‍ ഡിസ്ട്രോഫി, മള്‍ട്ടിപ്പിള്‍ സ്‌കീളോറോസിസ്, ഹ്രസ്വകായത്വം, പഠനവൈകല്യം, സംസാര-ഭാഷാവൈകല്യം, ബുദ്ധിപരമായ വെല്ലുവിളി, മാനസികരോഗം, ഓട്ടിസം, കുഷ്ഠരോഗ വിമുക്തത, ഹീമോഫീലിയ, തലാസീമിയ, അരിവാള്‍ സെല്‍ രോഗം, സെറിബ്രല്‍ പാള്‍സി, ഹാര്‍ഡ് ഓഫ് ഹിയറിങ്, ആസിഡ് ആക്രമണ വിധേയര്‍, പാര്‍ക്കിന്‍സണ്‍സ് രോഗം തുടങ്ങിയവയില്‍ പെടുന്നവര്‍ പുതുതായി തീരുമാനിച്ച ബഹുവൈകല്യത്തില്‍ (multiple disabilities) പെടും.

പുതിയ നിയമമനുസരിച്ച് സംവരണവും വയസ്സിളവുമുള്‍പ്പെടെയുള്ള വിവിധ ആനുകൂല്യങ്ങള്‍ ഈ നാലുവിഭാഗങ്ങള്‍ക്കും ലഭിക്കും.

ഈ സാഹചര്യത്തില്‍ അംഗപരിമിതര്‍ക്കുള്ള തൊഴില്‍സംവരണം മൂന്നുശതമാനത്തില്‍നിന്ന് നാല് ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്.

ബന്ധപ്പെട്ട മെഡിക്കല്‍ ബോര്‍ഡ് ഓരോ വിഭാഗത്തിലും 40 ശതമാനം വൈകല്യം രേഖപ്പെടുത്തിയിട്ടുള്ള സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിയാലേ അംഗപരിമിതര്‍ക്കുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുകയുള്ളു.

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button