ആരോഗ്യമുള്ളവര്‍ക്ക് ഈ രോഗത്തെ പ്രതിരോധിക്കാന്‍ എളുപ്പമാണെങ്കിലും പലതരത്തിലുള്ള മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ കൂടുതല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതുണ്ട്.
കോവിഡ് കാലത്തെ നിയന്ത്രണങ്ങളില്‍ ഇളവ് വന്നുതുടങ്ങിയിരിക്കുന്നു.
കൂടുതല്‍ ആളുകള്‍ പുറത്തേക്കിറങ്ങിത്തുടങ്ങുമ്പോള് രോഗവ്യാപനത്തിനുള്ള സാധ്യതയും കൂടുതലാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.
സാമൂഹിക അകലം പാലിക്കുന്നത് തുടരണം. അതേസമയം ആരോഗ്യമുള്ളവര്‍ക്ക് ഈ രോഗത്തെ പ്രതിരോധിക്കാന്‍ എളുപ്പമാണെങ്കിലും പലതരത്തിലുള്ള മറ്റ് അസുഖങ്ങള്‍ ഉള്ളവരോ?
ഭിന്നശേഷിക്കാരെ ഇതെങ്ങനെയാണ് കൂടുതലായി ബാധിക്കുന്നത്? ഭിന്നശേഷിയുള്ളവര്‍ കൂടുതലായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്?
- രോഗപ്രതിരോധശേഷി കുറവുള്ളവര്‍ വീട്ടിനുള്ളില്‍ തന്നെ മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം പരമാവധി കുറയ്ക്കുക.
- ശാരീരികമായ പരിമിതികള്‍ ഉള്ള പലരും ഒരു കെയര്‍ടേക്കറെ ആശ്രയിക്കുന്നവരാണ്. ഇവരില്‍ മിക്കവാറും പേര് ജോലിക്കെത്തുന്നത് ബസിലും ട്രെയിനിലും ഒക്കെ കയറിയായിരിക്കും. ഇവരുമായുള്ള സമ്പര്‍ക്കം നമുക്ക് അസുഖം കിട്ടാന്‍ കാരണമായേക്കാം.
- ഇവരോട് ജോലിക്ക് വരുമ്പോള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നിര്‍ബന്ധമായും പാലിക്കാന്‍ ആവശ്യപ്പെടുക.
- സഹായിക്കുന്നതിന് മുന്‍പും പിന്‍പും കൈകള്‍ നന്നായി കഴുകുക.
- പുറത്തേക്കിറങ്ങുമ്പോള്‍ വീല്‍ചെയര്‍, വാക്കര്‍, വൈറ്റ് കൈന് എന്നിങ്ങനെയുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ വീട്ടില്‍ വന്ന ഉടന്‍ അത് ശുചിയാക്കുക.
- കൈപ്പിടി, ടയര്‍, ലോക്ക്, ഉരുട്ടാന്‍ ഉപയോഗിക്കുന്ന റിം എന്നിവ പ്രത്യേകം വൃത്തിയാക്കുക.
- വീല്‍ചെയറില്‍ ഇരിക്കുന്നവര്‍ക്ക് സാമൂഹിക അകലം ഒരു മീറ്റര്‍ ആകണം എന്നില്ല. നില്ക്കുന്നയാള് തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോള്‍ അത് ഇരിക്കുന്നയാളിലേക്ക് കൂടുതല്‍ ദൂരം എത്തിയേക്കാം. അതിനാല്‍ കൂടുതല്‍ അകലത്തില്‍ നില്ക്കുക.
- ചികിത്സാസംബന്ധമായ രേഖകള്‍, ഇന്‍ഷുറന്‍സ് മുതലായവയെക്കുറിച്ചു അടുത്ത ബന്ധുക്കളോട് പറഞ്ഞു വെക്കുക.
- ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന തരത്തിലുള്ള ശാരീരികാവസ്ഥ ഉള്ളവരില്‍ അപകടസാധ്യതകള്‍ ഏറെയാണ്. സാധാരണരീതിയില്‍ ഒരു ശ്വാസകോശഅണുബാധ ഉണ്ടായാല്‍ തന്നെ ചികിത്സ ഒരുപാട് ബുദ്ധിമുട്ടാണ് ഇതുപോലെ ഉള്ളവര്‍ക്ക്. പരമാവധി പുറത്തിറങ്ങാതിരിക്കുക എന്നതാണ് ആദ്യത്തെ കാര്യം. മറ്റുള്ളവരെ ആശ്രയിക്കാവുന്ന ഏതു കാര്യവും മടി കൂടാതെ ചോദിക്കുക.
ആഷ്ല റാണി (പാലിയം ഇന്ത്യ പാലിയേറ്റീവ് കെയര്‍ യൂണിറ്റ് വളണ്ടിയര്‍)
കടപ്പാട്: മാതൃഭൂമി
ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക