ഭിന്നശേഷിക്കാരുമായി ബന്ധപ്പെട്ട രേഖകൾ പുതുക്കുന്നതിന് കാലാവധി നീട്ടി

കോവിഡ് 19 മഹാമാരി സംസ്ഥാനവ്യാപകമായി പടരുന്ന സാഹചര്യത്തിൽ ഭിന്നശേഷിക്കാരുമായി ബന്ധപ്പെട്ട കെഎസ്ആർടിസി യാത്ര പാസുകൾ, എംപ്ലോയ്മെൻറ് എക്സ്ചേഞ്ചുകളിലെ രജിസ്ട്രേഷൻ, വിവിധ ക്ഷേമനിധി ബോർഡിലെ അംഗത്വം പുതുക്കൽ, ഭിന്നശേഷി സർട്ടിഫിക്കറ്റ് പുതുക്കൽ, ഡ്രൈവിംഗ് ലൈസൻസ് പുതുക്കൽ, തുടങ്ങിയവയുമായി ബന്ധപ്പെട്ട മറ്റു സർട്ടിഫിക്കറ്റുകളും പുതുക്കുവാൻ കഴിയാത്ത അവസ്ഥ സംജാതമായിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയർന്നതിൻറെ അടിസ്ഥാനത്തിൽ സംസ്ഥാന ഭിന്നശേഷി കമ്മീഷണർ വിഷയത്തിൽ ഇടപെട്ടു കാലാവധി ദീർഘിപ്പിച്ച് ഉത്തരവായി.

ലോക്‌ഡോൺ പിൻവലിക്കുന്നതുവരെയോ ഇതുമായി ബന്ധപ്പെട്ട് സർക്കാർ തുടർ ഉത്തരവ് പുറപ്പെടുവിക്കുതുന്നവരെയോ ഭിന്നശേഷിക്കാരുടെ കൈവശമുള്ള പാസ്, സർട്ടിഫിക്കറ്റ് എന്നിവയ്ക്ക് നിയമ സാധ്യത ഉണ്ടായിരിക്കും.

ഭിന്നശേഷിക്കാരുമായി ബന്ധപ്പെട്ടുവരുന്ന എല്ലാവിധ ആനുകൂല്യങ്ങൾക്കും ഇത് ആധികാരികമായി ഉപയോഗിക്കാവുന്നതാണെന്നും ഉത്തരവിൽ പറയുന്നു.

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button