സംസ്ഥാന ഭിന്നശേഷി കമ്മീഷണറെ മാറ്റാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണം

ഇടതു മുന്നണി സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം ഭിന്നശേഷിക്കാര്‍ക്കായി കൈകൊണ്ട സുപ്രധാന തീരുമാനമായിരുന്നു ഡോ. ഹരികുമാറിനെ സംസ്ഥാന ഭിന്നശേഷി കമ്മീഷണറായി നിയമിച്ചത്.

മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി നാളിതുവരെയുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനം കേരളത്തിലെ ഭിന്നശേഷിക്കാര്‍ക്ക് അനുകൂലമായിരുന്നു.

അതുകൊണ്ടുതന്നെ നിരവധി ഉന്നത ഉദ്യോഗസ്ഥരുടെ കണ്ണിലെ കരടായി അദ്ദേഹം മാറുകയും ചെയ്തു.

മൂന്ന് വര്‍ഷ കാലാവധി പൂര്‍ത്തിയാക്കിയതിന്റെ പേരില്‍ അദ്ദേഹത്തെ മാറ്റാനുള്ള സാമൂഹ്യ നീതി വകുപ്പിന്റെ തീരുമാനം പിന്‍വലിക്കണമെന്ന് ഭിന്നശേഷി കൂട്ടായ്മ ഭാരവാഹികള്‍ വകുപ്പുമന്ത്രിയോട് ആവശ്യപ്പെട്ടു.

നിയമന നിബന്ധനകള്‍ പ്രകാരം രണ്ട് വര്‍ഷം കൂടി കാലാവധി നീട്ടി നല്‍കാവുന്നതാണ്. എന്നാല്‍ ആറുമാസം മാത്രമാണ് നീട്ടി നല്‍കിയത്.

ഇപ്പോള്‍ പുതിയ കമ്മീഷണറുടെ നിയമനത്തിനായുള്ള നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ് സാമൂഹ്യ നീതി വകുപ്പ് സെക്രട്ടറിയുടെ ഓഫീസ്.

കേരളത്തിലെ ഭിന്നശേഷിക്കാരുടെ വിവിധ വിഷയങ്ങളിലെ തുടര്‍ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് നിലവിലെ കമ്മീഷണര്‍ക്ക് ഒന്നര വര്‍ഷം കൂടി കാലാവധി നീട്ടി നല്‍കി ഭിന്നശേഷിക്കാര്‍ക്ക് അനുകൂലമായ നടപടി സ്വീകരിക്കണമെന്ന് ഭിന്നശേഷി കൂട്ടായ്മ പ്രസിഡന്റ് സജീവ് എസ് എസ്, ജനറല്‍ സെക്രട്ടറി വിനോദ് കുമാര്‍ വി കെ എന്നിവര്‍ ആവശ്യപ്പെട്ടു.

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button