ഇന്ന് ലോക ഭിന്നശേഷി ദിനം: പരിഹാരമില്ലാതെ അടിസ്ഥാന ആവശ്യങ്ങൾ

പ​ദ്ധ​തി​ക​ൾ ചു​വ​പ്പു​നാ​ട​യി​ൽ കു​ടു​ങ്ങി​യ​പ്പോ​ൾ പ​രി​ഹാ​ര​മാ​കാ​തെ ബാ​ക്കി​യാ​കു​ന്ന​ത് ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ അ​ടി​സ്ഥാ​ന ആ​വ​ശ്യ​ങ്ങ​ൾ.

അ​ർ​ഹ​മാ​യ ആ​നു​കൂ​ല്യ​ങ്ങ​ൾ കൂ​ടെ നി​ഷേ​ധി​ക്ക​പ്പെ​ടു​മ്പോ​ൾ സ്വ​ത​വേ പ്ര​തി​രോ​ധ​ശേ​ഷി കു​റ​ഞ്ഞ അ​വ​ർ കോ​വി​ഡ് കാ​ല​ത്ത് നേ​രി​ടു​ന്ന​ത് ക​ടു​ത്ത വെ​ല്ലു​വി​ളി​ക​ളാ​ണ്.

മ​ഹാ​മാ​രി​കാ​ല​ത്ത് പ​ല​രു​ടെ​യും തൊ​ഴി​ലും ന​ഷ്​​ട​പ്പെ​ട്ട​പ്പോ​ൾ ഇ​നി​യും ല​ഭി​ക്കാ​ത്ത ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്ക് പ്ര​തീ​ക്ഷ കൈ​വി​ടാ​തെ കാ​ത്തി​രി​ക്കു​ക​യാ​ണ്.

ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് ഇ​ല​ക്ട്രോ​ണി​ക് വീ​ൽ ചെ​യ​ർ ന​ൽ​കു​ന്ന പ​ദ്ധ​തി ശു​ഭ​യാ​ത്ര​ക്ക് പ്ര​ഖ്യാ​പ​ന​ത്തി​ന് അ​പ്പു​റം ഒ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ല. 2018 ഡി​സം​ബ​റി​ൽ ആ​വി​ഷ്ക​രി​ച്ച പ​ദ്ധ​തി​യി​ൽ 2423 പേ​രാ​ണ് അ​പേ​ക്ഷ​ക​ർ.

സാ​ങ്കേ​തി​ക സ​മി​തി പ​രി​ശോ​ധി​ച്ച് ത​രം തി​രി​ച്ച് ഗു​ണ​ഭോ​ക്തൃ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ന​ട​പ​ടി ന​ട​ത്തു​ക​യാ​ണെ​ന്ന പ​തി​വ് മ​റു​പ​ടി​യാ​ണ് അ​ധി​കൃ​ത​ർ​ക്ക്.

ശ​യ്യാ​വ​ലം​ബി​ത​രാ​യ രോ​ഗി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​ത് മൂ​ലം പു​റം ജോ​ലി​ക​ള്‍ക്ക് പോ​കാ​ന്‍ നി​വൃ​ത്തി​യി​ല്ലാ​ത്ത പ​രി​ചാ​ര​ക​ര്‍ക്കു​വേ​ണ്ടി സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ ആ​ശ്വാ​സ​കി​ര​ണം പ​ദ്ധ​തി​യു​ടെ തു​ക വി​ത​ര​ണം മു​ട​ങ്ങി​യി​ട്ട് ഒ​ന്ന​ര​വ​ർ​ഷ​മാ​യി

ഒ​രു​ല‍ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ൾ​ക്ക് ഒ​രു ദി​വ​സം 20 രൂ​പ പ്ര​കാ​രം പ്ര​തി​മാ​സം ന​ൽ​കി വ​ന്നി​രു​ന്ന 600 രൂ​പ​യു​ടെ വി​ത​ര​ണ​മാ​ണ് കൃ​ത്യ​ത​യി​ല്ലാ​താ​യ​ത്. 2018 ജൂ​ലൈ വ​രെ​യു​ള്ള ധ​ന​സ​ഹാ​യം മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്.

അ​ർ​ബു​ദം, പ​ക്ഷാ​ഘാ​തം തു​ട​ങ്ങി മു​ഴു​വ​ൻ സ​മ​യ പ​രി​ചാ​ര​ക​െൻറ സേ​വ​നം ആ​വ​ശ്യ​മു​ള്ള വി​ധം കി​ട​പ്പി​ലാ​യ രോ​ഗി​ക​ൾ, പ്രാ​യാ​ധി​ക്യ​ത്താ​ൽ കി​ട​പ്പി​ലാ​യ​വ​ർ, നൂ​റു​ശ​ത​മാ​നം അ​ന്ധ​ത ബാ​ധി​ച്ച​വ​ർ, തീ​വ്ര മ​നോ​രോ​ഗ​മു​ള്ള​വ​ർ, ബു​ദ്ധി​മാ​ന്ദ്യം, ഓ​ട്ടി​സം, സെ​റി​ബ്ര​ൽ പാ​ൾ​സി തു​ട​ങ്ങി​യ​വ ബാ​ധി​ച്ച​വ​രെ പ​രി​ച​രി​ക്കു​ന്ന​വ​ർ എ​ന്നി​വ​രാ​ണ് ഗു​ണ​ഭോ​ക്താ​ക്ക​ൾ.

2019 ഏ​പ്രി​ൽ മാ​സം​വ​രെ 1,13,717 പേ​രാ​ണ് ഈ ​വ​ർ​ഷ​ത്തെ പ​ട്ടി​ക​യി​ലു​ള്ള​ത്. 2018-19 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ 120301, 2017-18ൽ 102952, 2016-17​ൽ 90251, 2015-16ൽ 72359, 2014-15​ൽ 63544 പേ​ർ എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ എ​ണ്ണം.

80 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ൽ വൈ​ക​ല്യ​മു​ള്ള​വ​ർ​ക്കു​ള്ള പെ​ൻ​ഷ​ൻ തു​ക ഇ​നി​യും വ​ർ​ധി​പ്പി​ച്ചി​ട്ടി​ല്ല. സാ​ധാ​ര​ണ ല​ഭി​ക്കു​ന്ന പെ​ൻ​ഷ​നൊ​പ്പം പ്ര​ത്യേ​ക​മാ​യി ല​ഭി​ക്കേ​ണ്ട ധ​ന​സ​ഹാ​യം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് പ​രി​ഗ​ണി​ക്ക​പ്പെ​ടാ​ത്ത​ത്.

ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ വി​നോ​ദ​സ​ഞ്ചാ​ര​മെ​ന്ന​ത് വാ​ക്കു​ക​ളി​ൽ ഒ​തു​ങ്ങു​ന്ന സ്ഥി​തി​യാണിന്ന്.

അ​തേ​സ​മ​യം, ശു​ഭ​യാ​ത്ര പ​ദ്ധ​തി പ്ര​കാ​രം വീ​ൽ​ചെ​യ​ർ ന​ൽ​കാ​ൻ 700 പേ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി​യെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞാ​ൽ ഉ​ട​ൻ വി​ത​ര​ണം ആ​രം​ഭി​ക്കു​മെ​ന്നും കേ​ര​ള സ്​​റ്റേ​റ്റ് ഹാ​ൻ​ഡി​കാ​പ്​​ഡ്​ പേ​ഴ്സ​ൻ​സ് വെ​ൽ​ഫെ​യ​ർ കോ​ർ​പ​റേ​ഷ​ൻ എം.​ഡി മൊ​യ്തീ​ൻ​കു​ട്ടി പൂ​മ​ര​ത്തി​ൽ പ​റ​ഞ്ഞു.

കടപ്പാട്: മാധ്യമം

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button