ശാരീരിക പരിമിതികളെ അതിജീവിച്ച് കൃഷിയിൽ മാതൃകയായ ശ്രീധരൻ കാണിക്ക് സംസ്ഥാന ഭിന്നശേഷി കമീഷന്റെ അഭിനന്ദനം.
സംസ്ഥാന കർഷക അവാർഡിൽ കൃഷി വകുപ്പിന്റെ പ്രത്യേക ആദരം നേടിയ അഗസ്ത്യ വനത്തിലെ പൊടിയം കൊമ്പിടി ഊരിൽ കുന്നിൻ പുറത്ത് വീട്ടിൽ ശ്രീധരൻ കാണിയെയാണ് കമ്മീഷണർ പഞ്ചാപകേശൻ വീട്ടിലെത്തി അനുമോദിച്ചത്.
ഇരു കൈകളില്ലെങ്കിലും കാട്ടുപൂക്കളിൽ സ്വന്തമായി തീർത്ത പൂച്ചെണ്ട് നൽകിയാണ് ശ്രീധരൻ കമീഷനെ സ്വീകരിച്ചത്.
ശ്രീധരൻ കാണിയുടെ ബുദ്ധിമുട്ടുകൾ ചോദിച്ചറിഞ്ഞ പഞ്ചാപകേശൻ ട്രൈബൽ വകുപ്പിൽനിന്ന് ലഭിച്ച വീടിന്റെ പൂർത്തീകരണത്തിനായി നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു.
കുടിവെള്ളത്തിനും കൃഷി ആവശ്യങ്ങൾക്കുമായ വെള്ളം സംഭരിക്കാൻ ടാങ്ക് സ്ഥാപിക്കണമെന്നും റോഡ് ടാർ ചെയ്ത് ഊരിലേക്ക് ബസ് സൗകര്യം എത്തിക്കണമെന്നുമുള്ള ശ്രീധരന്റെ ആവശ്യങ്ങൾ പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്നും ജില്ലാ ജഡ്ജ് കൂടിയായ പഞ്ചാപകേശൻ പറഞ്ഞു.
അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഷൈജു വി ലാൽ, ഐടിഡിപി അസി. പ്രോജക്ട് ഓഫീസർ ശങ്കരൻ കാണി എന്നിവരും ഒപ്പമുണ്ടായിരുന്നു.
കുടിവെള്ളത്തിനും കൃഷി ആവശ്യങ്ങൾക്കുമായ വെള്ളം സംഭരിക്കാൻ ടാങ്ക് സ്ഥാപിക്കണമെന്നും റോഡ് ടാർ ചെയ്ത് ഊരിലേക്ക് ബസ് സൗകര്യം എത്തിക്കണമെന്നുമുള്ള ശ്രീധരന്റെ ആവശ്യങ്ങൾ പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്നും ജില്ലാ ജഡ്ജ് കൂടിയായ പഞ്ചാപകേശൻ പറഞ്ഞു.
അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഷൈജു വി ലാൽ, ഐടിഡിപി അസി. പ്രോജക്ട് ഓഫീസർ ശങ്കരൻ കാണി എന്നിവരും ഒപ്പമുണ്ടായിരുന്നു