ഭിന്നശേഷി സൗഹൃദ ന്യൂജൻ ലൈബ്രറിയുമായി നിഷ്

ഭിന്നശേഷി സൗഹൃദമായാണ് നിഷിലെ ലൈബ്രറികളുടെ നിർമാണം. കാഴ്ച / കേൾവിപരിമിതർക്കും സൗകര്യപ്രദമായാണ് റേക്കുകളുടെ ക്രമീകരണം.

വീൽചെയറുകൾക്കു സ്വതന്ത്രമായി നീങ്ങാവുന്ന സ്ഥലവുമുണ്ട്. കേൾവിപരിമിതർക്കായി പ്രത്യേകം തയാറാക്കിയ പുസ്തകങ്ങളുമുണ്ട്. ശാസ്ത്രവും ചരിത്രവും ജ്യോഗ്രഫിയുമൊക്കെ ഗ്രാഫിക്സ‍ിന്റെയും മറ്റും സഹായത്തോടെ വായിക്കാമെന്നു അക്കാദമിക് ലൈബ്രേറിയൻ ടോമി വർഗീസ് പറയുന്നു.

പൊടിപിടിച്ച റേക്കുകളും അരണ്ട വെളിച്ചത്തിലെ പുസ്തകം തിരയലുമൊക്കെ അക്കാദമിക് ലൈബ്രറികളിൽ പഴങ്കഥയാകുന്നു.

സാങ്കേതികവിദ്യാ സഹായത്തോടെ ഭിന്നശേഷിസൗഹ‍ൃദമായും മറ്റും ലൈബ്രറികൾ മാറ്റിയെടുക്കാമെന്നു തിരുവനന്തപുരം നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ്) തെളിയിക്കുകയാണ്.

അസിസ്റ്റീവ് സാങ്കേതികവിദ്യയുള്ള ഉപകരണങ്ങളുപയോഗിച്ച് നിഷിൽ സജ്ജീകരിച്ചിരിക്കുന്ന ഭിന്നശേഷി സൗഹൃദ ലൈബ്രറി കാഴ്ച, ശ്രവണ പരിമിതർക്കാണു കൂടുതൽ പ്രയോജനപ്പെടുന്നതെങ്കിലും മറ്റു സ്ഥാപനങ്ങൾക്കും മാതൃകയാണ്.
സാങ്കേതികവിദ്യാ സഹായത്തോടെ ഭിന്നശേഷി സൗഹ‍ൃദ മാറ്റങ്ങൾ ‘നിഷി’ലെ ചില സൗകര്യങ്ങളിങ്ങനെ

ജോസ് (ജോബ് ആക്സസ് വിത്ത് സ്പീച്ച്) കംപ്യൂട്ടർ
വോയ്സ് കമാൻഡ് വഴി കംപ്യൂട്ടറിനെ നിയന്ത്രിക്കാം. സ്ക്രീനിൽ തെളിയുന്ന കാര്യങ്ങളെല്ലാം കംപ്യൂട്ടർ വായിച്ചുതരും. മൈക്രോസോഫ്റ്റ് ആപ്ലിക്കേഷനുകളെല്ലാം ഇതുവഴി പ്രവർത്തിപ്പിക്കാം. ഓൺലൈനിൽ ലഭ്യമാ യ ജേണലുകളും പുസ്തകങ്ങൾ തിരഞ്ഞെു കണ്ടുപിടിക്കാൻ ഏറെ സഹായകരം.

ഓപ്പൺ ബുക്ക് റീഡർ
അച്ചടിച്ച പുസ്തകങ്ങളും കടലാസുകളും സ്കാൻ ചെയ്ത് വായിച്ചുകേൾപ്പിക്കും. വായനയുടെ വേഗവും മേന്മയും ക്രമീകരിക്കാനാകും.

ബ്രെയ്‍ലി ഓർബിറ്റ് റീഡർ
കയ്യിൽ കൊണ്ടുനടക്കാം. രേഖകൾ ഡിജിറ്റൽ ഫോർമാറ്റിലാക്കിയാൽ ഇവ ബ്രെയ്‍ലി രൂപത്തിലാക്കും. ഇതിൽ സ്പർശിച്ചു മനസ്സിലാക്കാം. ഫോണിലോ കംപ്യൂട്ടറിലോ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങളും വായിച്ചെടുക്കാം.

വിഡിയോ മാഗ്നിഫയർ
കാഴ്ചശക്തി കുറഞ്ഞവർക്കും വർണാന്ധതയുള്ളവർക്കും സ്വതന്ത്രമായി വായിക്കാനും കാണാനും സഹായം. അക്ഷരങ്ങളും ചിത്രങ്ങളും പലമടങ്ങ് വലുതായിക്കാണാം. വർണാന്ധതയുള്ളവർക്ക് പശ്ചാത്തലത്തിന്റെ നിറം മാറ്റി വായിക്കാനുമാകും.

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button