സ്‌കൂട്ടര്‍ സൈഡ് വീല്‍ സബ്‌സിഡി അപേക്ഷ തീയതി നീട്ടി

തിരുവനന്തപുരം: കേരള സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതി പ്രകാരം സ്വന്തമായി സ്‌കൂട്ടര്‍ വാങ്ങി സൈഡ് വീല്‍ ഘടിപ്പിച്ച് ഉപയോഗിക്കുന്ന ഭിന്നശേഷിക്കാര്‍ക്ക് 15,000 രൂപ വരെ സബ്‌സിഡി അനുവദിക്കുന്നതിനുളള അപേക്ഷ സമര്‍പ്പിക്കാനുളള തീയതി ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ദീര്‍ഘിപ്പിച്ചു.

നേരത്തെ ജൂണ്‍ 30 വരെ ആയിരുന്നു അപേക്ഷ സമര്‍പ്പിക്കാനുളള തീയതി.

കോവിഡിനെ തുടര്‍ന്ന് വര്‍ക്ക്‌ഷോപ്പുകള്‍ തുറന്നു പ്രവര്‍ത്തിക്കാത്തതിനാല്‍ സൈഡ് വീല്‍ നിര്‍മാണം പൂര്‍ത്തിയാക്കുവാന്‍ കഴിയാത്ത സാഹചര്യം ഭിന്നശേഷിക്കാര്‍ കോര്‍പറേഷനെ അറിയിച്ചിരുന്നു.

അപേക്ഷകര്‍ വാഹനം വാങ്ങിയതിന്റെ ബില്ലിന്റെ പകര്‍പ്പ്, വരുമാന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ആര്‍സി ബുക്കിന്റെ പകര്‍പ്പ്, ഭിന്നശേഷിത്വം തെളിയിക്കുന്ന മെഡിക്കല്‍ ബോര്‍ഡിന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ 1, 2 പേജുകളുടെ പകര്‍പ്പ്, സൈഡ്‌വീല്‍ ഘടിപ്പിച്ച ബില്ലിന്റെ പകര്‍പ്പ്, ലൈസന്‍സിന്റെ / ലേണേഴ്‌സ് ലൈസന്‍സിന്റെ പകര്‍പ്പ്, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് പകര്‍പ്പുകള്‍ സ്വയം സാക്ഷ്യപ്പെടുത്തിയിരിക്കണം), വാഹനത്തിന്റെ നമ്പര്‍ കാണത്തക്ക വിധം മുന്നില്‍ നിന്നും പിന്നില്‍ നിന്നും എടുത്ത ഫോട്ടോ എന്നിവ സഹിതം kshpwcb5@gmail.com എന്ന ഇമെയില്‍ വിലാസത്തിലേയ്ക്ക് സിംഗിള്‍ PDF ഫോര്‍മാറ്റില്‍ അയ്‌ക്കേണ്ടതാണ്.

അപേക്ഷ ഈമെയില്‍ അയക്കുമ്പോള്‍ അപേക്ഷകന്റെ പേര് വിഷയമായി (subject) ആയി വയ്‌ക്കേണ്ടതാണ്.

അപേക്ഷയുടെ ഒറിജിനല്‍ പകര്‍പ്പ് കൈവശം സൂക്ഷിക്കേണ്ടതും ആവശ്യപ്പെടുന്ന സമയത്ത് ഹാജരാക്കേണ്ടതുമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04712347768, 7153, 7156, 9061316961.

അപേക്ഷാ ഫോറം

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button