
തിരുവനന്തപുരം: കോവിഡ് 19 നെ തുടര്‍ന്ന് പ്രതിസന്ധിയിലായ കലാസമൂഹത്തിന് നവമാധ്യമങ്ങളിലൂടെ വേദിയൊരുക്കുന്നു.
കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള ഭാരത് ഭവന്‍ 2021 ഓഗസ്റ്റ് ഒന്നു മുതല്‍ സെപ്തംബര്‍ 15 വരെ ‘മഴമിഴി’ നവമാധ്യമ കലാസംഗമം എന്ന പേരില്‍ സാംസ്‌കാരിക കലോത്സവം സംഘടിപ്പിക്കും.
ഭിന്നശേഷി കലാകാരന്‍മാര്‍ ഉള്‍പ്പെടെ 350 ഓളം കലാസംഘങ്ങള്‍ക്ക് പങ്കെടുക്കാം.
കലോത്സവത്തിലൂടെ 3500 ല്‍പരം കലാപ്രവര്‍ത്തകര്‍ക്ക് കോവിഡ് ലോക്ക് ഡൗണ്‍ അനുബന്ധ സമാശ്വാസ പദ്ധതിയുടെ ഭാഗമായി സാമ്പത്തിക സഹായം ലഭ്യമാക്കുന്നു.
ഭിന്നശേഷിക്കാരുടെ 10 കലാസംഘങ്ങള്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നതാണ്. ഓരോ കലാസംഘത്തിലും 10 ഭിന്നശേഷി അംഗങ്ങള്‍ ഉണ്ടായിരിക്കണം.
താല്‍പര്യമുള്ളവര്‍ കേരള സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷനില്‍ 2021 ജൂലൈ 29 ന് വൈകുന്നേരം 5.00 മണിക്ക് മുന്‍പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
അപേക്ഷ ഫോറം കോര്‍പറേഷന്‍ വെബ് സൈറ്റില്‍ ലഭ്യമാണ്.
പൂരിപ്പിച്ച അപേക്ഷകള്‍ src.kshpwc@kerala.gov.in എന്ന ഈമെയില്‍ അയയ്‌ക്കേണ്ടതാണ്.
അവതരിപ്പിക്കുന്ന കലാരൂപങ്ങള്‍ ഭാരത് ഭവന്‍ നേരിട്ട് അതാത് ജില്ലകളില്‍ നിശ്ചയിക്കുന്ന സ്ഥലത്ത് ഷൂട്ട് ചെയ്യുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 8606918240, 8086729871 എന്നീ നമ്പറില്‍ ബന്ധപ്പെടുക.