ആലപ്പുഴ: ആലപ്പുഴ ജില്ല വീൽചെയർ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി A-1232 ലെ സംഘാംഗങ്ങൾ അവരാൽ നിർമ്മിക്കപ്പെട്ടതും അവരാൽ വിപണനം ചെയ്യുന്നതുമായ ഉൽപ്പന്നങ്ങൾ ഈ ഓണത്തിന് വിറ്റഴിക്കാനായി താത്ക്കാലിക വിപണന കേന്ദ്രം ആലപ്പുഴ കലക്ട്രേറ്റ് അങ്കണത്തിൽ ആരംഭിച്ചു.
ജില്ലാ ഭരണാധികാരി അലക്സാണ്ടർ IAS ഉദ്ഘാടനം നിർവ്വഹിച്ചു.
ജില്ലാ സാമൂഹികനീതി ഓഫീസ് സഹകരണത്തോടെ പ്രവർത്തിയ്ക്കുന്ന വിപണന കേന്ദ്രത്തിൽ ADRF വീൽച്ചെയർ ഗ്രൂപ്പും സഹകരിയ്ക്കുന്നു.
സാമൂഹിക നീതി ഓഫീസ് ജില്ലാ ചാർജ്ജ് എ.ഒ. അബീൻ, ADRF ചീഫ് പ്രേംസായി ഹരിദാസ്, AWUCOS പ്രസിഡൻ്റ് ജാഫർ, സെക്രട്ടറിഅജിത്ത് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു.
ADRF വീൽച്ചെയർ ഗ്രൂപ്പ് എക്സി.അംഗം ജോസഫ്, സാലമ്മ, സുജ, ജോൺ ഡേവിഡ്. സജീന എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
കിടപ്പുരോഗികളും അരയ്ക്കു താഴെ തളർന്നു കിടപ്പിലായവരും ഉൾപ്പെടെ ഇരുനൂറോളം പേരാണു സംരംഭത്തിൽ കണ്ണികളാകുന്നത്.
വീടുകളിലും സംഘങ്ങളായും തയാറാക്കുന്ന കറിപ്പൊടികൾ, ഗ്രോ ബാഗ്, വിത്ത് നിറച്ച കടലാസ് പേന, കുടകൾ, വസ്ത്രങ്ങൾ, മാസ്ക്, സാനിറ്റൈസർ, ഗ്ലൗസ് തുടങ്ങിയവയുടെ വിപണനവും ഉണ്ട്.