ഭിന്നശേഷിക്കാർക്ക് യാത്ര ചെയ്യാൻ നിയോബോൾട്ടും നിയോ ഫ്ളൈയും

ഭിന്നശേഷിക്കാർക്ക് യാത്ര ചെയ്യാൻ മദ്രാസിലെ ഐ.ഐ.ടി സ്റ്റാർട്ടപ്പ് കമ്പനിയായ നിയോമോഷൻ സുരക്ഷിതവും ആധുനികവുമായ വാഹനവും വീൽചെയറും പുറത്തിറക്കി.

നിയോബോൾട്ട് എന്നു പേരുള്ള വാഹനവും നിയോഫ്ളൈ വീൽചെയറുമാണ് അനായാസ യാത്രയൊരുക്കുന്നത്.

നിയോബോൾട്ട് ഏത് ഇടുങ്ങിയ വഴിയും വാതിലും കയറിയിറങ്ങും. നിയോഫ്ലൈ വീൽചെയറിനെ റോഡ് വാഹനമാക്കി മാറ്റുന്നതാണ് നിയോബോൾട്ട്.

ബാറ്ററിയും മോട്ടോറുമുപയോഗിച്ചാണ് പ്രവർത്തനം. ഒരു തവണ ചാർജ് ചെയ്താൽ 30 കിലോമീറ്റർ വരെ സഞ്ചരിക്കാം. വേഗം കൂട്ടാനും കുറയ്‌ക്കാനും കഴിയും.

ചലന വൈകല്യമുള്ളവർക്ക് ഓഫീസുകളിലും സ്കൂളുകളിലും മാർക്കറ്റുകളിലുമെല്ലാം നിയോബോൾട്ടിൽ സഞ്ചരിക്കാം. പരസഹായം വേണ്ട. ഉപയോഗിക്കുന്നവർക്ക് മുതുകിലും തോളിലും വേദനയുണ്ടാകില്ലെന്ന് കമ്പനി അവകാശപ്പെടുന്നു.

പ്രത്യേകതകൾ

📍 വേഗം തള്ളി നീക്കാം.
📍 പടിക്കെട്ടുകൾ അപകട ഭീതിയില്ലാതെ കയറിയിറങ്ങാം.
📍 ഇടുങ്ങിയ ലിഫ്ടുകളിലും ബാത്ത്റൂമുകളിലും കയറ്റാം.
📍 മാരത്തോൺ, റഗ്ബി, റൈഫിൾ, ഷൂട്ടിംഗ്, ബാഡ്മിന്റൻ കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്കും ഉപയോഗിക്കാം.

ഏത് റോഡിലും സ്കൂട്ടർ പോലെ സഞ്ചരിക്കുന്നതാണ് നിയോബോൾട്ട്. 18 തരം മെക്കാനിസമാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഓഫീസുകളിൽ പോകുന്നവർക്കും വിദ്യാർത്ഥികൾക്കും അനായാസം കൈകാര്യം ചെയ്യാം.

വീതി കുറഞ്ഞതും ഒതുങ്ങിയതുമായ വാഹനത്തിന് ട്രൈ സ്കൂട്ടറിനെക്കാൾ ഒട്ടേറേ സവിശേഷതകളുണ്ട്. ട്രൈ സ്കൂട്ടർ പോലെ രൂപകല്പന ചെയ്ത വാഹനത്തിന്റെ മുൻഭാഗം വേർപെടുത്തി വീൽച്ചെയറാക്കാം.

കൂടുതൽ വിശദാംശങ്ങൾക്ക് നിയോമോഷൻ കസ്റ്റമർ കെയർ 97909 51730 ബന്ധപ്പെടുക.

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button