പുനർനിയമനം തേടി ഭിന്നശേഷിക്കാരുടെ സമരം

തിരുവനന്തപുരം: എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ വഴി 2004 മുതൽ താൽക്കാലിക ജോലി ചെയ്ത ഭിന്നശേഷിക്കാർക്ക് പുനർ നിയമനം നൽകണമെന്നാവശ്യപ്പെട്ടു താൽക്കാലിക ജോലി ചെയ്ത ഭിന്നശേഷിക്കാരുടെ കൂട്ടായ്മ സെക്രട്ടേറിയറ്റിനു മുന്നിൽ അതിജീവന സമരം തുടങ്ങി.

സമരത്തിൻറെ ഭാഗമായി റോഡ് ഉപരോധിച്ചു. ഉപരോധത്തെ തുടർന്ന് ഗതാഗതം താറുമാറായി. തുടർന്ന് വൈകിട്ട് എഡിഎമ്മുവായി ചർച്ച നടത്തി. തീരുമാനം ഉണ്ടാകാത്തതിനാൽ റോഡ് ഉപരോധം തുടർന്നു.

സർക്കാർ തീരുമാനം കൈകൊള്ളുന്നവരെ റോഡ് ഉപരോധം തുടരുമെന്നു കൂട്ടായ്മ നേതാക്കൾ അറിയിച്ചു.

2022 ഫെബ്രുവരി 28 മുതൽ 23 ദിവസം തുടർച്ചയായി സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തിയിരുന്നു. തുടർന്ന് എഡിഎം നടത്തിയ ചർച്ചയിൽ 30 ദിവസത്തിനകം പരിഹാരം കാണാമെന്ന് ഉറപ്പ് നൽകിയതായി നേതാക്കൾ പറഞ്ഞു.

മൂന്ന് മാസം കഴിഞ്ഞിട്ടും പരിഹാരം ഉണ്ടാകാത്തതിനാലാണ് വീണ്ടും അതിജീവന സമരം ആരംഭിച്ചത്.

സംസ്ഥാന പ്രസിഡന്റ് ബാബുരാജ്, ജനറൽ സെക്രട്ടറി എം. നിസാം, ട്രഷറർ എസ്. അരുൺ മോഹൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം.

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button