
തിരുവനന്തപുരം: ഭിന്നശേഷിക്കാർക്കുള്ള ക്ഷേമ പദ്ധതികളുടെ വിവരങ്ങൾ ലഭ്യമാക്കുന്നതിന് വേണ്ടി ജില്ലയിൽ ഭിന്നശേഷി സംഘടനകളുടെ ഡാറ്റാ ബാങ്ക് തയ്യാറാക്കാൻ തീരുമാനിച്ചതായി ജില്ലാ സാമൂഹ്യനീതി ഓഫീസർ അറിയിച്ചു.
അംഗീകൃത രജിസ്ട്രേഷനുള്ള എല്ലാ ഭിന്നശേഷി സംഘടനകളും, സംഘടനാ ഭാരവാഹികളുടെ പേരു വിവരം, അംഗീകൃത രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ ജില്ലാ സാമൂഹ്യനീതി ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ ലഭ്യമാക്കേണ്ടതാണ്.
വിലാസം: ജില്ലാ സാമൂഹ്യനീതി ഓഫീസർ, ജില്ലാ സാമൂഹ്യനീതി ഓഫീസ്, ക്ഷേമ സ്ഥാപന കോമ്പൗണ്ട്, പൂജപ്പുര, തിരുവനന്തപുരം 695012. കൂടുതൽ വിവരങ്ങൾക്ക്: 0471 2343241.
ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക