ഭിന്നശേഷി ശാക്തീകരണവകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളില്‍ യുജി, പിജി പ്രവേശനം

കേന്ദ്ര സാമൂഹികനീതി, ശാക്തീകരണ മന്ത്രാലയത്തിന്റെ ഭിന്നശേഷി ശാക്തീകരണവകുപ്പിന്റെ (ദിവ്യാംഗ്ജൻ) കീഴിലുള്ള മുൻനിര സ്ഥാപനങ്ങളിലെ ബിരുദ, ബിരുദാനന്തരബിരുദ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.

സ്ഥാപനങ്ങൾ: സ്വാമി വിവേകാനന്ദ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റീഹാബിലിറ്റേഷൻ ട്രെയിനിങ് ആൻഡ് റിസർച്ച് (എസ്.വി.എൻ.ഐ.ആർ.ടി.എ.ആർ.-കട്ടക്), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കോമോട്ടോർ ഡിസെബിലിറ്റീസ് (എൻ.ഐ.എൽ.ഡി. -കൊൽക്കത്ത), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എംപവർമെന്റ് ഓഫ് പഴ്സൺസ് വിത്ത് മൾട്ടിപ്പിൾ ഡിസെബിലിറ്റീസ് (എൻ.ഐ.ഇ.പി.എം.ഡി. – ചെന്നൈ).

ബിരുദം: മൂന്നുസ്ഥാപനങ്ങളിലും ബാച്ചിലർ ഓഫ് ഫിസിയോതെറാപ്പി (ബി.പി.ടി.), ബാച്ചിലർ ഓഫ് ഒക്യുപ്പേഷണൽ തെറാപ്പി (ബി.ഒ.ടി.), ബാച്ചിലർ ഇൻ പ്രോസ്തറ്റിക്സ് ആൻഡ് ഓർത്തോട്ടിക്സ് (ബി.പി.ഒ.) എന്നീ പ്രോഗ്രാമുകളുണ്ട്. കോഴ്സ് ദൈർഘ്യം നാലുവർഷം. കൂടാതെ, ആറുമാസത്തെ ഇന്റേൺഷിപ്പ് ഉണ്ട്.

യോഗ്യത: പ്രോഗ്രാമിനനുസരിച്ച് ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ് എന്നിവയിൽ നിശ്ചിത വിഷയങ്ങൾ പഠിച്ച് പ്ലസ് ടു/തത്തുല്യം നിശ്ചിത മാർക്ക് വാങ്ങി ജയിച്ചിരിക്കണം.

പ്രവേശനപരീക്ഷ: പൊതുപ്രവേശനപരീക്ഷ (സി.ഇ.ടി.) വഴിയാണ് മൂന്നുപ്രോഗ്രാമുകളിലെയും പ്രവേശനം. ജൂലായ് 18-ന് രാവിലെ 11 മുതൽ ഒന്നുവരെ നടത്തുന്ന പരീക്ഷയ്ക്ക് ഒരു മാർക്ക് വീതമുള്ള 100 മൾട്ടിപ്പിൾ ചോയ്സ്, ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളുണ്ടാകും. ജനറൽ എബിലിറ്റി ആൻഡ് ജനറൽ നോളജ് (10 ചോദ്യങ്ങൾ), ഫിസിക്സ്, കെമിസ്ട്രി, ബയോളജി (സുവോളജി ബോട്ടണി)/മാത്തമാറ്റിക്സ് (30 വീതം ചോദ്യങ്ങൾ) എന്നിവയിൽ നിന്നാകും ചോദ്യങ്ങൾ.

പി.ജി.: എസ്.വി.എൻ.ഐ. ആർ.ടി.എ.ആറിൽ ഫിസിയോ തെറാപ്പി, ഒക്യുപ്പേഷണൽ തെറാപ്പി, പ്രോസ്തറ്റിക്സ് ആൻഡ് ഓർത്തോട്ടിക്സ് എന്നീ മാസ്റ്റേഴ്സ് പ്രോഗ്രാമുകളുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം വേണം.ജൂലായ് 18 ന് നടത്തുന്ന പ്രവേശന പരീക്ഷ (പി.ജി.ഇ.ടി.) വഴിയാണ് പ്രവേശനം.

ബിരുദ, പി.ജി. പ്രോഗ്രാമുകളിലേക്ക് www.svnirtar.nic.in വഴി ജൂൺ 15 വരെ അപേക്ഷിക്കാം.

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button