സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളില്‍ ഭിന്നശേഷി സംവരണ നിയമനം നടപ്പാക്കുന്നതിനായി സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവുകളുടെയും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ പുറപ്പെടുവിച്ച സര്‍ക്കുലറുകളുടെയും അടിസ്ഥാനത്തില്‍ ആദ്യ ഘട്ടത്തില്‍ മാനേജര്‍മാര്‍ സംവരണ നിയമനത്തിനായി വിട്ടുനല്‍കിയ തസ്തികകളുടെ വിവരവും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്നും ലഭ്യമാക്കിയ യോഗ്യരായ ഉദ്യോഗാര്‍ത്ഥികളുടെ വിവരവും സമന്വയ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഈ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരവരുടെ മൊബൈല്‍ നമ്പറില്‍ ലഭ്യമായ വിവരങ്ങള്‍ ഉപയോഗിച്ച് നവംബര്‍ 7 നകം സമന്വയയില്‍ ലോഗിന്‍ ചെയ്ത് പ്രൊഫൈല്‍ അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്. യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും (ജോബ് ഓറിയന്റഡ് ഫിസിക്കല്‍ ആന്‍ഡ് ഫങ്ഷനാലിറ്റി സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പടെ) മറ്റ് സര്‍ട്ടിഫിക്കറ്റുകളും അപ് ലോഡ് ചെയ്യണം. ലഭ്യമായ ഒഴിവ് വിവരങ്ങള്‍ പരിശോധിച്ച് ഓപ്ഷന്‍ ക്രമപ്രകാരം നല്‍കാം.
ഏതെങ്കിലും തരത്തിലുള്ള സാങ്കേതിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടാല്‍ ഏറ്റവും അടുത്തുള്ള ജില്ലാ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ബന്ധപ്പെടാവുന്നതാണ്.
എയ്ഡഡ് സ്‌കൂള്‍ ഭിന്നശേഷി നിയമനം: പ്രൊഫൈല്‍ അപ്‌ഡേറ്റ് ചെയ്യണം
