ജില്ലാ സാമൂഹ്യനീതി ഓഫീസ്: ഭിന്നശേഷി സൗഹൃദം റാമ്പിലൊതുക്കി

ആലപ്പുഴ: ജില്ലയിലെ പുതിയ സാമൂഹ്യനീതി ഓഫീസിൽ കേവലം റാമ്പിനപ്പറം ഭിന്നശേഷി സൗഹൃദാന്തരീക്ഷമില്ലെന്ന് ആക്ഷേപം.

ജില്ലാ ഭരണസിരാകേന്ദ്രമായ കളക്ടറേറ്റിലുൾപ്പടെ ‘ഈ ഓഫീസ് ഭിന്നശേഷി സൗഹൃദം’ എന്ന ബോർഡ് സ്ഥാപിക്കണമെന്ന ഭിന്നശേഷി കമ്മിഷണറുടെ ഉത്തരവ് പാലിച്ചിട്ടില്ലെന്ന വിമർശനം നിലനിൽക്കെയാണ് പുതുതായി നിർമ്മിക്കുന്ന കെട്ടിടങ്ങളിൽ പോലും ഭിന്നശേഷിക്കാർക്ക് കൂടുതൽ സൗകര്യങ്ങളൊരുക്കാൻ അധികൃതർ മറക്കുന്നത്.

ജില്ലാ കളക്ടറേറ്റ് വളപ്പിലാണ് പുതിയ ജില്ല സാമൂഹ്യനീതി ഓഫീസുള്ളത്. ധാരാളം ഭിന്നശേഷിക്കാർ ദിവസേന വന്നുപോകുന്ന ഓഫീസിന്റെ മുൻവശത്ത് റാമ്പ് ഉണ്ടെന്നല്ലാതെ ഭിന്നശേഷി സൗഹൃദ ടോയ്ലറ്റോ, ബഹുനില കെട്ടിടത്തിൽ ലിഫ്റ്റ് സൗകര്യമോ, മുകളിലത്തെ നിലകളിലേക്ക് റാമ്പ് സൗകര്യമോ ഇല്ല.

കോൺഫറൻസ് ഹാൾ മുകളിലത്തെ നിലയിലായതിനാൽ ഭിന്നശേഷിക്കാർക്ക് അവിടെ എത്തപ്പെടാൻ സാധിക്കുന്നില്ല. ബഹുനില കെട്ടിടത്തിൽ ലിഫ്റ്റില്ല.

ഒന്നര കോടിയലധികം രൂപ ചെലവഴിച്ച് കെട്ടിടം നിർമ്മിച്ചപ്പോൾ, അവശ വിഭാഗത്തിനായി മെച്ചപ്പെട്ട സൗകര്യങ്ങൾ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.4

1.62 കോടി രൂപ ചെലവഴിച്ച് മൂന്ന് നിലകളിലായി നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച സാമൂഹ്യനീതി ഓഫീസിൻറെ ഉദ്‌ഘാടനം സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു.

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button