തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്തുവരുന്ന കാഴ്ച പരിമിതി ഉള്ളവര്‍, കേള്‍വി-സംസാര പരിമിതി ഉള്ളവര്‍, അസ്ഥി സംബന്ധമായ വൈകല്യമുള്ളവര്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍ / ബുദ്ധി വൈകല്യം സംഭവിച്ചവര്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ട ഭിന്നശേഷി ജീവനക്കാര്‍ക്കും പ്രസ്തുത മേഖലകളില്‍ ഏറ്റവും കൂടുതല്‍ ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ നല്‍കിയിട്ടുള്ള തൊഴില്‍ദായകര്‍ക്കും ഭിന്നശേഷി ക്ഷേമ രംഗത്ത് മികച്ച സേവനം അനുഷ്ഠിക്കുന്ന സ്ഥാപനങ്ങള്‍ക്കും 2020 വര്‍ഷത്തേക്കുള്ള സംസ്ഥാന അവാര്‍ഡിന് നിശ്ചിത ഫോറത്തില്‍ അപേക്ഷ ക്ഷണിച്ചു.
മുന്‍വര്‍ഷങ്ങളില്‍ സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുള്ളവര്‍ വീണ്ടും അപേക്ഷിക്കാന്‍ പാടില്ല.
ഒരു സ്ഥാപനത്തിലെ മൊത്തം ജീവനക്കാരില്‍ രണ്ടോ അതിലധികമോ ശതമാനം ജീവനക്കാര്‍ ഭിന്നശേഷിക്കാര്‍ ആണെങ്കില്‍ മാത്രമേ സ്ഥാപനങ്ങള്‍ക്ക് തൊഴില്‍ ദായകര്‍ക്കുള്ള അവാര്‍ഡിന് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളൂ.
കാഴ്ച പരിമിതി ഉള്ളവര്‍, കേള്‍വി-സംസാര പരിമിതി ഉള്ളവര്‍, അസ്ഥിസംബന്ധമായ വൈകല്യമുള്ളവര്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍ / ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ എന്നിവരുടെ ഉന്നമനത്തിനായി മികച്ച സേവനം കാഴ്ച വയ്ക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ ക്യാഷ് അവാര്‍ഡ് നല്‍കുന്നത്.
ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ചേര്‍ന്നതാണ് അവാര്‍ഡ്. നിശ്ചിത ഫോറത്തില്‍ പൂരിപ്പിച്ച അപേക്ഷ, അപേക്ഷകന്റെ ഔദ്യോഗികരംഗത്തെ പ്രവര്‍ത്തനം, മറ്റ് പ്രവര്‍ത്തന മണ്ഡലങ്ങളെ സംബന്ധിക്കുന്ന വിവരങ്ങള്‍ / കഴിവുകള്‍ വ്യക്തമാക്കുന്നതിനുള്ള വിവരങ്ങള്‍ (സിഡിയിലും), വൈകല്യം തെളിയിക്കുന്നതിനുള്ള രേഖകള്‍, ഫോട്ടോ – പാസ്പോര്‍ട്ട് & ഫുള്‍സൈസ് (വൈകല്യം ബോധ്യപ്പെടുത്തുന്ന രീതിയിലുള്ളത്) സഹിതം 2020 ഒക്ടോബര്‍ 31നു മുമ്പ് അതാതു ജില്ലാ സാമൂഹ്യനീതി ഓഫീസുകളില്‍ സമര്‍പ്പിക്കേണ്ടതാണ്.
സ്ഥാപനങ്ങളുടെ അപേക്ഷയില്‍ അതിന്റെ പ്രവര്‍ത്തനങ്ങളും ഫോട്ടോയും സിഡി ഉള്‍പ്പെടുത്തിയാണ് പൂരിപ്പിച്ച അപേക്ഷാ ഫോറം സമര്‍പ്പിക്കേണ്ടത്. വിശദവിവരങ്ങള്‍ സാമൂഹ്യനീതി വകുപ്പ് വെബ്സൈറ്റില്‍ ലഭ്യമാണ്