സൗജന്യ ഇലക്ട്രിക് ഓട്ടോ ‘സ്‌നേഹയാനം’ പദ്ധതിയിലേക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: സാമൂഹിക നീതി വകുപ്പിന് കീഴിൽ ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബുദ്ധിമാന്ദ്യം, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി ബാധിതരായ കുട്ടികളുടെ നിര്‍ധനരായ അമ്മമാര്‍ക്ക് ഇലക്ട്രിക് ഓട്ടോ സൗജന്യമായി നല്‍കുന്ന സ്‌നേഹയാനം പദ്ധതിയിലേക്ക് അപേക്ഷിക്കാം.

അപേക്ഷകര്‍ നാഷണല്‍ ട്രസ്റ്റ് നിയമത്തില്‍ ഉള്‍പ്പെട്ട ഭിന്നശേഷിക്കാരുടെ അമ്മമാരാകണം. ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍, ഭര്‍ത്താവ് ഉപേക്ഷിച്ചവരോ /വിധവകളോ/ നിയമപരമായി ബന്ധം വേര്‍പെട്ടവരോ, മറ്റ് വരുമാന മാര്‍ഗങ്ങള്‍ ഇല്ലാത്തവരാകണം. പ്രായം 55 വയസോ അതിന് താഴെയോ. ത്രീവിലര്‍ ലൈന്‍സ് ഉണ്ടായിരിക്കണം.

അനുവദിക്കുന്ന ഇലക്ട്രിക് ഓട്ടോ മറിച്ച് വില്‍ക്കാനോ പണയപെടുത്താനോ പാടില്ല. വാഹനത്തിന്റെ ടാക്‌സ്, ഇന്‍ഷൂറന്‍സ്, എന്നിവ ഗുണഭോക്താവ് വഹിക്കണം മേല്‍പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് ഓട്ടേറിക്ഷകള്‍ അനുവദിക്കുക.

താത്പര്യമുള്ളവര്‍ റേഷന്‍ കാര്‍ഡ്, ആധാര്‍/ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പുകള്‍, ഭര്‍ത്താവ് ഉപേക്ഷിച്ചയാള്‍/വിധവയാണെന്ന് തെളിയിക്കുന്നതിനുള്ള രേഖ / വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം, ത്രീ വീലര്‍ ലൈസന്‍സിന്റെ പകര്‍പ്പ്, മകന്റെ/ മകളുടെ മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ സഹിതം അപേക്ഷിക്കണം.

അപേക്ഷ ഫോറം ജില്ലാ സാമൂഹിക നീതി ഓഫീസിലും swd.kerala.gov.in ലും ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ഈ മാസം 31.

ജില്ലാ സാമൂഹ്യനീതി ഓഫീസ്ഫോൺ നമ്പർ
തിരുവനന്തപുരം0471-2343241
കൊല്ലം0474-2790971
പത്തനംതിട്ട0468-2325168
ആലപ്പുഴ0477-2253870
കോട്ടയം0481-2563980
ഇടുക്കി0486-2228160
എറണാകുളം0484-2425377
തൃശൂർ0487-2321702
പാലക്കാട്0491-2505791
മലപ്പുറം0483-2735324
വയനാട്04936 205307
കണ്ണൂർ0497-2712255
കാസർഗോഡ്0499-4255074
കോഴിക്കോട്0495-2371911
Exit mobile version