എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: ഏപ്രിൽ ഒന്നിനുള്ളിൽ പരാതി നൽകാമെന്ന് മന്ത്രി

എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനുള്ള സർക്കാർ മാർഗ നിർദേശത്തിൽ ആശയക്കുഴപ്പം ഉള്ളവർക്ക് ക്ലാരിഫിക്കേഷനായി ഏപ്രിൽ ഒന്നിനുള്ളിൽ പരാതി നൽകാമെന്ന് മന്ത്രി വി. ശിവൻകുട്ടി.

തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

കോടതി വിധിയുടെ പശ്ചാത്തലത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് പുറത്തിറക്കിയ മാർഗ നിർദേശങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ പരാതികൾ ഒന്നും ലഭിച്ചിട്ടില്ലെന്നും നിർദേശങ്ങളിൽ ആശയക്കുഴപ്പം ഉള്ളവർക്ക് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നേരിട്ട് പരാതി അല്ലെങ്കിൽ നിവേദനം നൽകാമെന്നും മന്ത്രി പറഞ്ഞു.

വ്യക്തിപരമായോ സ്കൂൾ മുഖാന്തിരമോ പരാതി നൽകാം.

ഏപ്രിൽ ഒന്നിനുശേഷം ഇതുമായി ബന്ധപ്പെട്ട ഒരു പരാതിയും സ്വീകരിക്കില്ലെന്നും മന്ത്രി ചൂണ്ടികാട്ടി.

മാർഗ നിർദേശം അനുസരിച്ചുള്ള നടപടികൾ അടുത്ത വർഷം സ്കൂൾ തുറക്കുമ്പോൾ കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു.

ആർകെങ്കിലും ആശയക്കുഴപ്പം ഉണ്ടെങ്കിൽ അത് പരിഹരിച്ചശേഷം പുതിയ സർക്കുലർ പുറത്തിറക്കും.

കോടതി ഉത്തരവ് നടപ്പാക്കുന്നതിനായി സർക്കാർ പുറത്തിറങ്ങിയ മാർഗനിർദേശങ്ങൾ

Exit mobile version