ഭിന്നശേഷിക്കാരുടെ വാഹനങ്ങളുടെ ക്രമീകരണങ്ങൾ അറിയേണ്ടതെല്ലാം

‘ഭിന്നശേഷിക്കാരുടെ വാഹനങ്ങളുടെ ക്രമീകരണങ്ങൾ അറിയേണ്ടതെല്ലാം’ എന്ന വിഷയത്തിൽ ശനിയാഴ്ച (സെപ്റ്റംബർ 12) വൈകുന്നേരം ആറു മണിക്ക്‌ വെബ്ബിനാർ സംഘടിപ്പിക്കുന്നു.

ക്യാൻ വാക് സംഘടിപ്പിക്കുന്ന വെബ്ബിനാർ ഉദ്‌ഘാടനം ജോയിന്റ് ട്രാൻസ്‌പോർട്ട് കമ്മിഷണർ രാജീവ് പുത്തലത്ത് നിർവഹിക്കും. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായ രാംജി. കെ. കരൻ വിഷയത്തെ പറ്റി സംസാരിക്കുന്നു.

വാഹനങ്ങളുടെ മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട സാങ്കേതിക വിവരണം, വാഹനങ്ങളുടെ രെജിസ്ട്രേഷൻ മുതൽ ലൈസൻസിങ് വരെയുള്ള പ്രോസസ്സ് വിശദീകരണം, ഭിന്നശേഷിക്കാരുടെ വാഹനങ്ങളുമായി ബന്ധപ്പെട്ട നിയമപരമായ ചട്ടങ്ങൾ തുടങ്ങിയ മേഖലകൾ വെബ്ബിനാർ ചർച്ച ചെയ്യും.

താല്പര്യമുള്ളവർ 7012104277, 9400990010 എന്ന നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.

Exit mobile version