തിരുവനന്തപുരം: സാമൂഹിക സുരക്ഷാ മിഷന്റെ ആശ്വാസകിരണം പദ്ധതി വഴി മാസം നൽകുന്ന 1200 രൂപ മുടക്കം കൂടാതെ അർഹതപ്പെട്ടവർക്ക് വിതരണം ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
സാമൂഹ്യസുരക്ഷാമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർക്കാണ് കമമീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവ് നൽകിയത്.
സാമൂഹ്യ സുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ റിപ്പോർട്ട് സമർപ്പിച്ചു. ആശ്വാസ കിരണം പദ്ധതി പ്രകാരം 2018 മാർച്ച് വരെ ലഭിച്ച അപേക്ഷകൾ തീർപ്പാക്കിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
അപേക്ഷകരുടെ എണ്ണം വർഷം തോറും ക്രമാതീതമായി വർധിക്കുന്നു. അതിനാൽ ബജറ്റ് വിഹിതത്തിന് പുറമേ അധിക ധനവിനിയോഗം ആവശ്യമായി വരുന്നുണ്ട്. സർക്കാരിൽ നിന്നും അധിക തുക ലഭിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായും റിപ്പോർട്ടിൽ പറയുന്നു.
2020 ഓഗസ്റ്റ് വരെയുള്ള കടിശിക ധനസഹായം 2021 ഡിസംബറിൽ അനുവദിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. കൂടുതൽ ഫണ്ട് ലഭിക്കുന്നതനുസരിച്ച് കുടിശിക ധനസഹായം അനുവദിക്കും.
മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം സമർപ്പിച്ച പരാതിയിയിൽ പറയുന്നു.