ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് അവാർഡ്

എസ്.എസ്.എൽ.സി, പ്ലസ് ടു (കേരള, സി.ബി.എസ്.സി, ഐ.സി.എസ്.സി) പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും ബി ഗ്രേഡോ അതിനു മുകളിലോ ഗ്രേഡ് വാങ്ങിയ കേരളത്തിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥി/വിദ്യാർത്ഥിനികളിൽ നിന്ന് തിരഞ്ഞെടുക്കുന്നവർക്ക് സംസ്ഥാന വികലാംഗക്ഷേമ കോർപറേഷൻ 5000 രൂപ വീതം ക്യാഷ് അവാർഡ് നൽകും.

മാനസിക വെല്ലുവിളി നേരിടുന്നവർക്ക് ഗ്രേഡ് നിബന്ധനയില്ല, വിജയിച്ചാൽ മതി. 40 ശതമാനമോ കൂടുതലോ ഭിന്നശേഷിത്വം ഉളളതും, 2020 ൽ നടന്ന പരീക്ഷ എഴുതി പാസ്സായവരുമായിരിക്കണം.

അപേക്ഷ നിർദ്ദിഷ്ട രേഖകൾ സഹിതം മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ, പൂജപ്പുര, തിരുവനന്തപുരം എന്ന വിലാസത്തിൽ അയയ്ക്കണം.

സെപ്തംബർ 30ന് വൈകിട്ട് അഞ്ച് വരെ അപേക്ഷ സ്വീകരിക്കും. ഒറിജിനൽ മാർക്ക് ലിസ്റ്റിന്റെ കോപ്പി മാത്രമേ സ്വീകരിക്കൂ. നെറ്റിൽ നിന്നും ലഭിച്ച മാർക്ക് ലിസ്റ്റിന്റെ കോപ്പി സ്വീകരിക്കില്ല.

അപേക്ഷഫോം hpwc.kerala.gov.in ൽ ലഭിക്കും. ഫോൺ: 0471 2347768, 7152, 7153, 7156.

Exit mobile version