മുച്ചക്ര വാഹനത്തിന് അപേക്ഷിക്കാം

സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും ക്ഷേമനിധിയിലെ ഭിന്നശേഷിക്കാരായ അംഗങ്ങൾക്ക് മുച്ചക്ര വാഹനം വിതരണം ചെയ്യുന്നതിനായി അപേക്ഷ സ്വീകരിച്ചു തുടങ്ങി.

അപേക്ഷകർ 2022 ജനുവരി ഒന്നിന് മുമ്പായി അംഗത്വം നേടുകയും നിലവിൽ സജീവ അംഗത്വം ഉള്ളവരും 18 നും 60 നും മധ്യേ പ്രായമുള്ള നാല്പതോ അതിലധികമോ ശതമാനം വൈകല്യമുള്ളവരും ആയിരിക്കണം.

കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ സർക്കാരിൽ നിന്ന് (തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വികലാംഗ ക്ഷേമ കോർപ്പറേഷൻ, മറ്റ് സർക്കാർ ഏജൻസികൾ) മുച്ചക്ര വാഹനം കൈപ്പറ്റിയിട്ടില്ലാത്തവരും ഭിന്നശേഷിയുള്ള അവസരത്തിൽ നേടിയ ഡ്രൈവിംഗ് ലൈസൻസ് അല്ലെങ്കിൽ ലേണേഴ്‌സ് ലൈസൻസ് ഉള്ളവരുമായിരിക്കണം

അനുബന്ധ രേഖകളോടൊപ്പം പൂരിപ്പിച്ച അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 20. ഫോൺ: 0471 2325582.

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button