തിരുവനന്തപുരം: കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ 2021ലെ എസ്.എസ്.എൽ.സി / പ്ലസ്ടു (കേരള, സി.ബി.എസ്.സി, ഐ.സി.എസ്.സി) പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും ബി ഗ്രേഡോ അതിനു മുകളിലോ വാങ്ങി പാസ്സായ ഭിന്നശേഷിക്കാരായ വിദ്യാർഥി /വിദ്യാർഥിനികളിൽ നിന്നും ഉയർന്ന മാർക്ക് വാങ്ങിയവർക്ക് 5000 രൂപ വീതം ക്യാഷ് അവാർഡ് നൽകുന്നു.
മാനസിക വെല്ലുവിളി നേരിടുന്നവർക്ക് ഗ്രേഡ് നിബന്ധനയില്ല, പാസ്സായിരിക്കണം.
40 ശതമാനമോ അതിനു മുകളിലോ ഭിന്നശേഷിത്വം ഉള്ളവർക്കും അധ്യയനവർഷത്തിൽ എസ്.എസ്.എൽ.സി / പ്ലസ് ടു പാസ്സായവർക്കും അപേക്ഷിക്കാം.
അപേക്ഷകൾ kshpwcb5@gmail.com എന്ന ഇ-മെയിലിലേക്ക് സിംഗിൾ പി.ഡി.എഫ് ഫോർമാറ്റിൽ അയയ്ക്കണം. അപേക്ഷകന്റെ / അപേക്ഷകയുടെ പേര് സബ്ജക്ട് ആയി വയ്ക്കണം.
അപേക്ഷയുടെ അസൽ കൈവശം സൂക്ഷിക്കുകയും ആവശ്യപ്പെടുന്ന സമയത്ത് ഹാജരാക്കുകയും വേണം.
അപേക്ഷ തപാലിൽ അയയ്‌ക്കേണ്ടതില്ല. സെപ്റ്റംബർ 15നകം സമർപ്പിക്കണം. അപേക്ഷാ ഫോം www.hpwc.kerala.gov.in ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471 2347768, 7153, 7156.
കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍, ഇന്‍ഡ്യന്‍ കമ്പനീസ് ആക്ട് അനുസരിച്ച് രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമാണ്.
ശാരീരിക, മാനസിക വൈകല്യമുളളവരും പുനരധിവാസം അല്ലെങ്കില്‍ ജീവിത സാഹചര്യം മെച്ചപ്പെടുത്തുവാനുള്ള വിവിധ ക്ഷേമ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയാണ് ഈ സ്ഥാപനത്തിന്റെ പ്രധാന ലക്ഷ്യം.