ഭിന്നശേഷി സംവരണം: ആശങ്ക വേണ്ടെന്നു മുഖ്യമന്ത്രി

കോഴിക്കോട്: നവകേരള സദസ്സിൻ്റെ ഭാഗമായുള്ള പ്രഭാതഭക്ഷണ യോഗത്തിൽ ഭിന്നശേഷി സംവരണ വിഷയത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി.

സംവരണം ലഭിച്ചുകൊണ്ടിരിക്കുന്ന വിഭാഗത്തിന് സംവരണം കുറയുമെന്ന ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

സംവരണ വിഷയം ധൃതി കാണിക്കേണ്ട ഒന്നല്ല. പുതിയ ചില വിഭാഗങ്ങൾ സംവരണത്തിലേക്ക് വരും. അതുവഴി ആ വിഭാഗത്തിൽ സംവരണം ലഭിച്ചുകൊണ്ടിരിക്കുന്നവരുടെ എണ്ണം കൂടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഓമശ്ശേരിയിൽ നടന്ന പ്രഭാതയോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മുസ്‌ലിം സംവരണം അട്ടിമറിച്ചാണ് ഭിന്നശേഷി സംവരണമെന്ന് മുസ്‌ലിം ലീഗ് അടക്കമുള്ള സംഘടനകൾ നേരത്തെ ആരോപിച്ചിരുന്നു.

ഭിന്നശേഷി സംവരണത്തിന്റെ പേരില്‍ മുസ്ലിം സംവരണം നഷ്ടപ്പെടുന്നുവെന്ന ആരോപണവുമായി മുസ്ലിം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ എം പി രംഗത്ത് വന്നിരുന്നു.

മുസ്ലിംങ്ങളെ ഉന്നംവെച്ച് സര്‍ക്കാര്‍ സംവരണ അട്ടിമറി നടത്തുന്നുവെന്ന ആരോപണം സമസ്തയും ഉയര്‍ത്തിയിരുന്നു.

മുസ്‌ലിം സംവരണം രണ്ടു ശതമാനം കുറവ് വരുന്ന രീതിയിൽ ഭിന്നശേഷി സംവരണം നടപ്പാക്കാൻ സാമൂഹിക നീതി വകുപ്പ് പുറത്തിറക്കിയ പുതിയ ഉത്തരവ് ആണ് വിവാദമായത്.

Exit mobile version