കോഴിക്കോട്: കലക്ടറേറ്റിൽ ഭിന്നശേഷിക്കാർക്കായി വിപുലമായ സൗകര്യം ഒരുക്കുന്നു. കലക്ടറുടെ ഓഫിസിലേക്ക് എത്താൻ ഇപ്പോൾ കോണിപ്പടിയാണുള്ളത്.
അതു വഴി ഭിന്നശേഷിക്കാർക്കു സഞ്ചരിക്കാൻ പ്രയാസമായതിനാൽ സിവിൽ സ്റ്റേഷനിൽ പ്രത്യേക ലിഫ്റ്റ് സ്ഥാപിക്കാനുള്ള പ്രവൃത്തി ആരംഭിച്ചു.
6 മാസത്തിനകം ലിഫ്റ്റ് പ്രവർത്തനക്ഷമമാക്കാൻ കഴിയുമെന്നാണു പ്രതീക്ഷ. വികലാംഗ ക്ഷേമ ഫണ്ട് ഉപയോഗിച്ചാണു ലിഫ്റ്റ് സ്ഥാപിക്കുന്നത്.
അംഗപരിമിതർക്കു പ്രവേശിക്കാനായി കോഴിക്കോട് ബീച്ചിൽ തെക്കും വടക്കും റാംപ് നിർമാണം ആരംഭിച്ചു.
ബീച്ചിൽ ആവശ്യമായ നിർമാണവും പരിപാലനവും നടത്താൻ ഇ ടെൻഡർ വഴി കരാർ എടുത്ത പരസ്യ കമ്പനിയാണു റാംപ് നിർമിക്കുന്നത്.
ജില്ലയിലെ എല്ലാം വിനോദസഞ്ചാര കേന്ദ്രങ്ങളിലും അംഗപരിമിതർക്കായി ശുചിമുറി തുടങ്ങിയ സൗകര്യം ഒരുക്കിയതായി ഡിടിപിസി സെക്രട്ടറി ബീന മധുസൂദനൻ പറഞ്ഞു.