താൽക്കാലിക ഭിന്നശേഷി സർട്ടിഫിക്കറ്റ്: പെൻഷൻ അനുവദിക്കില്ലെന്ന ഉത്തരവ് പിൻവലിക്കണം

താ​ൽ​ക്കാ​ലി​ക ഭി​ന്ന​ശേ​ഷി സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളി​ൽ ഇ​നി ക്ഷേ​മ പെ​ൻ​ഷ​നു​ക​ൾ​ അ​നു​വ​ദി​ക്കേ​ണ്ട​തി​ല്ലെ​ന്ന പ​ഞ്ചാ​യ​ത്ത്​ വ​കു​പ്പ്​ ഡ​യ​റ​ക്ട​റു​ടെ ഉ​ത്ത​ര​വി​ൽ ആ​ശ​ങ്ക.

മെ​ഡി​ക്ക​ൽ ബോ​ർ​ഡ്​ താ​ൽ​ക്കാ​ലി​ക വൈ​ക​ല്യം എ​ന്ന്​ രേ​ഖ​പ്പെ​ടു​ത്തു​ക​യും കാ​ലാ​വ​ധി രേ​ഖ​പ്പെ​ടു​ത്താ​തി​രി​ക്കു​ക​യും ചെ​യ്യു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റി​​​​ന്മേ​ൽ ക്ഷേ​മ പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കാ​ൻ സാ​ധി​ക്കു​ക​യി​ല്ലെ​ന്നും ഇ​ത്ത​ര​ക്കാ​ർ സ്ഥി​ര വൈ​ക​ല്യം എ​ന്ന്​ രേ​ഖ​പ്പെ​ടു​ത്തി​യ യു​ണീ​ക്​ ഡി​സ​ബി​ലി​റ്റി ഐ.ഡി കാ​ർ​ഡ്​ ഹാ​ജ​രാ​ക്കി​യാ​ൽ മാ​ത്രം ആ​നു​കൂ​ല്യം ന​ൽ​കാ​മെ​ന്നു​മാ​ണ് ഉ​ത്ത​ര​വി​ലു​ള്ള​ത്​.

ന​വം​ബ​ർ ഒ​ന്നി​ന്​ ഇ​റ​ങ്ങി​യ ഉ​ത്ത​ര​വ് നി​ര​വ​ധി ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ഷ്ട​പ്പെ​ടു​ത്താ​ൻ ഇ​ട​വ​രു​ത്തു​മെ​ന്നും നി​യ​മ​ത്തി​നെ​തി​രാ​ണെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു താ​ത്കാ​ലി​ക സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ൽ അ​നു​വ​ദി​ക്കു​ന്ന​ത്. ര​ണ്ടോ മൂ​ന്നോ ത​വ​ണ​ത്തെ പ​രി​ശോ​ധ​ന​ക​ൾ​ക്ക്​ ശേ​ഷ​മോ വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷ​മോ 18 വ​യ​സ്സി​നു ശേ​ഷ​മോ ആ​ണ് സ്ഥി​രം സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​നു​വ​ദി​ക്കാ​റ്.

എ​ന്നാ​ൽ ‘സ്ഥി​രം’ എ​ന്നു രേ​ഖ​പ്പെ​ടു​ത്താ​ത്ത സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് ക്ഷേ​മ പെ​ൻ​ഷ​നോ മ​റ്റാ​നു​കൂ​ല്യ​ങ്ങ​ളോ നി​ഷേ​ധി​ക്കു​ന്ന പ​തി​വ് ഇ​തു വ​രെ​യു​ണ്ടാ​യി​രു​ന്നി​ല്ല.

പ​ഞ്ചാ​യ​ത്ത് ഡ​യ​റ​ക്ട​റു​ടെ പു​തി​യ ഉ​ത്ത​ര​വ്​ വി​ചി​ത്ര​വും സ​ർ​ക്കാ​ർ ന​യ​ത്തി​നു വി​രു​ദ്ധ​വു​മാ​ണെ​ന്ന പ​രാ​തി ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

പ​ഞ്ചാ​യ​ത്ത്​ വ​കു​പ്പു ഡ​യ​റ​ക്ട​റു​ടെ ഉ​ത്ത​ര​വ് 2016ലെ ​ഭി​ന്ന​ശേ​ഷി അ​വ​കാ​ശ നി​യ​മ​ത്തി​നും സ​ർ​ക്കാ​ർ പൊ​തു ന​യ​ത്തി​നും വി​രു​ദ്ധ​മാ​ണെ​ന്നും ഇ​ത്​ പി​ൻ​വ​ലി​ച്ച്​ ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തോ​ട്​ നീ​തി പു​ല​ർ​ത്ത​ണ​മെ​ന്നും​ ഭിന്നശേഷി കൂട്ടായ്‌മ ഭാരവാഹികൾ ആവശ്യപ്പെട്ടു.

Exit mobile version