ഭിന്നശേഷി യാത്രക്കാർക്ക് ഓൺലൈൻ പാസ് ബുക്കിങ് സംവിധാനമൊരുക്കി ജലഗതാഗത വകുപ്പ്

സംസ്ഥാനത്തെ യാത്രാ ബോട്ടുകളുടെ സേവനം പ്രയോജനപ്പെടുത്തുന്ന ഭിന്നശേഷിയുള്ളവർക്കായി ഓൺലൈൻ പാസ്സ് ബുക്കിംഗ് പ്ലാറ്റഫോം സംവിധാനം നടപ്പിലാക്കി ജലഗതാഗത വകുപ്പ്.

ഭിന്നശേഷിയുള്ളവർ നേരിട്ടെത്തി അപേക്ഷകൾ എഴുതിനൽകുന്നതിന് പകരമായി serviceonline.gov.in എന്ന വെബ്‌സൈറ്റ് വഴി അതിവേഗത്തിൽ പാസുകൾ ലഭ്യമാകും. പാസ്സിന് അപേക്ഷിക്കുന്നതിനുള്ള സംവിധാനം പൂർണമായും ഓൺലൈൻ ആക്കുന്നത് മൂലം ഭിന്നശേഷിയുള്ളവർക്ക് ഓഫീസുകളിൽ നേരിട്ട് എത്തുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാകും.

പാസ്‌പോർട്ട് സൈസ് ഫോട്ടോ, ഭിന്നശേഷി തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ വെബ്‌സൈറ്റിൽ രേഖകളായി നൽകണം. 30- മുതൽ 70 ശതമാനംവരെ ഭിന്നശേഷിയുള്ളവർക്ക് ടിക്കറ്റിന്റെ 30 ശതമാനംവരെ മാത്രമായിരിക്കും നിരക്ക്.

70 ശതമാനത്തിനുമുകളിൽ ഭിന്നശേഷിയുള്ളവർക്ക് സൗജന്യനിരക്കിലും യാത്ര അനുവദിക്കും. ജലഗതാഗത വകുപ്പ് കേന്ദ്രകാര്യാലയത്തിൽ നിന്നും അനുവദിച്ചു വരുന്ന പാസിന്റെ കാലാവധി രണ്ട് വർഷക്കാലമാണ്. ഈ സേവനം ഉപയോഗപ്പെടുത്തി പൊതുമേഖലബോട്ടുകളിൽ ദിവസം എത്ര തവണ വേണമെങ്കിലും യാത്രചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button