കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻറെ നിർദ്ദേശത്തിൻറെ അടിസ്ഥാനത്തിൽ ഭിന്നശേഷിക്കാരായ എല്ലാ സംസ്ഥാന സർക്കാർ ജീവനക്കാരെയും കേരള നിയമസഭ തെരഞ്ഞെടുപ്പ് ഡ്യൂട്ടികളിൽ നിന്നും ഒഴിവാക്കണമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ ജില്ലാ കലക്ടർമാർക്ക് നിർദേശം നൽകി.
തെരഞ്ഞെടുപ്പ് ഡ്യൂട്ടികളിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നിരവധിപേർ സംസ്ഥാന ഭിന്നശേഷി കമ്മീഷണർക്കു അപേക്ഷകൾ നൽകിയിരുന്നു.