ഭിന്നശേഷിക്കാർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റിനായി ക്യാമ്പ്

സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യവകുപ്പ്, സാമൂഹ്യനീതി വകുപ്പ്, സാമൂഹ്യ സുരക്ഷ മിഷൻ എന്നിവയുടെ സഹകരണത്തോടെ മാർച്ച് 16 ന് ഭിന്നശേഷിക്കാർക്കായി മെഡിക്കൽ സർട്ടിഫിക്കറ്റ് / യുഡിഐഡി കാർഡ് വിതരണത്തിന് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും.

കണ്ണൂർ ജില്ലയിലെ ധർമ്മടം നിയമസഭാ മണ്ഡലത്തിലെ അഞ്ചരകണ്ടി, മുഴപ്പിലങ്ങാടി, ധർമ്മടം, എരഞ്ഞോളി, പിണറായി, ന്യൂമാഹി, വേങ്ങാട്, പെരളശേരി എന്നീ എട്ട് ഗ്രാമപഞ്ചായത്തുകളിൽപ്പെട്ട ഭിന്നശേഷി തോത് നിർണയിക്കുന്ന സർട്ടിഫിക്കറ്റോ യുഡിഐഡി കാർഡോ ഇനിയും ലഭിച്ചിട്ടില്ലാത്ത അർഹരായ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്കാണ് മെഡിക്കൽ ക്യാമ്പ് പെരളശേരി മൂന്നുപെരിയ താജ് ഓഡിറ്റോറിയത്തിൽ നടത്തുന്നത്.

യുഡിഐഡി കാർഡിനോ ഭിന്നശേഷി സർട്ടിഫിക്കറ്റിനോ അപേക്ഷകൾ സമർപ്പിച്ചിട്ടുള്ളവർക്ക് ക്യാമ്പിൽ പങ്കെടുക്കാം.

സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും സമാന ക്യാമ്പ് നടത്തും.

പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം അന്തർദേശീയ ഡൗൺസ് സിൻഡ്രം ദിനമായ മാർച്ച് 21 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button