സംവരണവുമായി ബന്ധപ്പെട്ട് ഭിന്നശേഷിക്കാർ നിലവിൽ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾ പഠിക്കുന്നതിനായി സബ് കമ്മിറ്റി രൂപീകരിച്ച് സർക്കാർ ഉത്തരവായി.
സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ ചെയർപേഴ്സണായി എട്ടംഗ കമ്മിറ്റിക്കാണ് രൂപം നൽകിയിരിക്കുന്നത്.
സംസ്ഥാനത്തു ഭിന്നശേഷി സംവരണം 1, 25, 51, 76 ടെണുകളിൽ നടപ്പിലാക്കുന്നതിന്റെ മാനദണ്ഡങ്ങൾ സംബന്ധിച്ചു സ്വീകരിക്കേണ്ട തുടർനടപടി, ഭിന്നശേഷിക്കാരിലെ ഒരു വിഭാഗത്തിൽ ഉദ്യോഗാർത്ഥികൾ ഇല്ലാതെ വന്നാൽ മറ്റു വിഭാഗത്തിന് കാറ്റഗറി ഇന്റർ ചാൻസ് ചെയ്ത ജോലി നൽകൽ, ഭിന്നശേഷി ജീവനക്കാരുടെ പ്രൊമോഷൻ സംവരണം എന്നിവയാണ് കമ്മിറ്റിയുടെ പരിഗണനാ വിഷയങ്ങൾ.
2020 മെയ് മാസത്തിൽ ചേർന്ന് എക്സ്പെർട്ട് കമ്മിറ്റിയാണ് സബ് കമ്മിറ്റി രൂപീകരിക്കാൻ തീരുമാനമെടുത്തതെങ്കിലും ഇപ്പോഴാണ് സർക്കാർ ഉത്തരവായത്. റിപ്പോർട്ട് സമർപ്പിക്കാൻ രണ്ടു മാസ കാലാവധിയാണ് യോഗത്തിൽ നിശ്ചയിച്ചിരുന്നത്.
ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക