ഭിന്നശേഷി സര്‍ഗോത്സവം തൊഴില്‍ മേള: രജിസ്‌ട്രേഷൻ ആരംഭിച്ചു

കേരള സർക്കാർ സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷി മേഖലയിലെ സമഗ്രമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാനതല സർഗോത്സവം ‘സവിശേഷ- കാർണിവൽ ഓഫ് ദി ഡിഫറന്റ്’ 2026 ജനുവരി 19 മുതൽ 21 വരെ തിരുവനന്തപുരത്ത് നടക്കുന്നു.

സംസ്ഥാനത്തെ ഭിന്നശേഷി സമൂഹത്തിന്റെ ശാക്തീകരണവും സാമൂഹിക ഉള്‍ച്ചേര്‍ക്കലും മുഖ്യലക്ഷ്യമാക്കി ഭിന്നശേഷിക്കാരായ തൊഴില്‍ അന്വേഷകര്‍ക്ക് തൊഴിലവസരം ലഭ്യമാക്കുന്നതിന് തൊഴിൽമേള സംഘടിപ്പിക്കുന്നു. സംസ്ഥാനത്തെ വിവിധ തൊഴില്‍ദായകര്‍ മേളയുടെ ഭാഗമാകുന്നു.

സംസ്ഥാനതലത്തിൽ നടത്തപ്പെടുന്ന തൊഴിൽമേളയിൽ, ഭിന്നശേഷിക്കാർക്ക് അവരുടെ നൈപുണ്യക്ഷമത അനുസരിച്ചുള്ള തൊഴിൽ ലഭ്യമാക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി പരമാവധി ഭിന്നശേഷിക്കാർക്ക് തൊഴിൽ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടുകൂടി 2026 ജനുവരി 20 ന് വഴുതക്കാട് ഗവൺമെന്റ് വിമണ്‍സ് കോളേജിൽ ജോബ് ഫെസ്റ്റ് സംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.

‘സവിശേഷ – Carnival of the Different’ ഭിന്നശേഷി തൊഴില്‍ മേള
തീയതി: 20 ജനുവരി, 2026
സ്ഥലം: ഗവ. വിമണ്‍സ് കോളേജ്, വഴുതക്കാട്, തിരുവനന്തപുരം
സമയം: രാവിലെ 9:00 മുതല്‍ വൈകുന്നേരം 5:00 മണി വരെ
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 0471 2306040
വെബ്സൈറ്റ്: sjd.kerala.gov.in

തൊഴില്‍ അന്വേഷകര്‍ ജോബ്‌ ഫെയറില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി ചുവടെ ചേര്‍ത്തിട്ടുള്ള ഗൂഗിള്‍ ഫോമില്‍ വിശദാംശങ്ങള്‍ രേഖപ്പെടുത്തുക.

https://forms.gle/ENQvRmtHtaEp6YY1A

അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി: 15 ജനുവരി 2026 വൈകുന്നേരം 5 മണി വരെ.

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button