ഭിന്നശേഷിക്കാർക്കായി ഡിജിറ്റൽ പ്ലാറ്റ്‌ഫോം

ഭിന്നശേഷിക്കാർക്ക് സ്‌കിൽ ട്രെയിനിംഗ് നൽകുക, തൊഴിലവസരങ്ങൾ സുഗമമാക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി കേന്ദ്ര സർക്കാർ PM-DAKSH-DEPWD (www.pmdaksh.depwd.gov.in) എന്ന ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോം ആരംഭിച്ചു.

പോർട്ടലിൽ ഭിന്നശേഷിക്കാർക്ക് നൈപുണ്യ പരിശീലനം സുഗമമാക്കുന്നതിനു വേണ്ടി രണ്ട് മൊഡ്യൂളുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

1. ദിവ്യാംഗൻ കൌശൽ വികാസ്

ദിവ്യാംഗൻ കൌശൽ വികാസിലൂടെ ഭിന്നശേഷിക്കാരുടെ നൈപുണ്യ വികസനത്തിനായി കേന്ദ്ര സർക്കാർ എസ്‌ഐപിഡിഎ പദ്ധതിക്ക് കീഴിൽ നടപ്പിലാക്കി വരുന്ന എൻഎപി-എസ്ഡിപി (നാഷനൽ ആക്ഷൻ പ്ലാൻ ഫോർ സ്‌കിൽഡ് ഡവലപ്‌മെൻറ് ഓഫ് പിഡബ്ല്യുസിസ്)യുടെ പൂർണമായ നിർവ്വഹണം സാധ്യമാകുന്നു.

യുഡിഐഡി അടിസ്ഥാനമാക്കിയ തടസ്സമില്ലാത്ത രജിസ്‌ട്രേഷൻ 250ൽ അധികം നൈപുണ്യ കോഴ്‌സുകൾ ഭിന്നശേഷിക്കാർക്ക് അവരുടെ സംസ്ഥാനത്തും ജില്ലയിലും പ്രവർത്തിക്കുന്ന പാർട്ട്‌ണേഴ്‌സിനെ കണ്ടെത്താനും സ്റ്റഡി മെറ്റീരിയലുകൾ എടുക്കുന്നതിനും പരിശീലകരെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കുന്നതിനും ഈ പോർട്ടൽ സഹായിക്കുന്നു.

2. ദിവ്യാംഗജൻ റോസ്ഗർ സേതു

ഭിന്നശേഷിക്കാർക്ക് വിവിധ സ്ഥാപനങ്ങളിൽ നിലനിൽക്കുന്ന തൊഴിലവസരങ്ങളെ വിവരങ്ങൾ നൽകുന്ന ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമായി ദിവ്യാംഗജൻ റോസ്ഗർ സേതു പ്രവർത്തിക്കുന്നു.

ഭിന്നശേഷിക്കാരും, ഭിന്നശേഷിക്കാർക്ക് തൊഴിൽ ലഭ്യമാക്കുന്ന തൊഴിൽ ദാതാക്കളും സംയോജിത പ്ലാറ്റ്‌ഫോം ആയി പ്രവർത്തിക്കുകയെന്നതാണ് ഈ പോർട്ടലിന്റെ ലക്ഷ്യം.

ഇത് www.pmdaksh.depwd.gov.in എന്ന ലിങ്കിൽ ലഭ്യമാകുന്നതാണ്. PM-DAKSH-DEPwഉയുടെ വിവിധ സവിശേഷതകളെക്കുറിച്ചുള്ള വീഡിയോ https://youtu.be/RrGxqpTLr2Y എന്ന ലിങ്കിൽ ലഭ്യമാണ്.

Exit mobile version