സംസ്ഥാന സർക്കാരിനുവേണ്ടി സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് മുഖേന സാമൂഹ്യനീതി വകുപ്പ് തയാറാക്കുന്ന പരിഷ്‌കരിച്ച ഭിന്നശേഷി നയത്തിനായി അഭിപ്രായങ്ങളും നിർദേശങ്ങളും ബന്ധപ്പെട്ട സംഘടനകളിൽ നിന്നും വ്യക്തികളിൽ നിന്നും ക്ഷണിച്ചു.
നിലവിലെ നയത്തിലെ പോരായ്മകൾ, ദേശീയ ഭിന്നശേഷി നയത്തിന്റെ പരിധിയിൽ വരുന്ന ഭിന്നശേഷികളുള്ള വ്യക്തികളുടെ സർവതോൻമുഖമായ ക്ഷേമത്തിനായി പരിഷ്‌കരിക്കുന്ന നയത്തിൽ ഉൾപ്പെടുത്തേണ്ട നല്ല മാതൃകകൾ എന്നിവ ഉൾപ്പെടെയുള്ള നിർദേശങ്ങൾ policy@cmd.kerala.gov.in ലോ പോളിസി റിവിഷൻ പ്രോജക്ട്, സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ്, സി.വി. രാമൻ പിള്ള റോഡ്, തൈക്കാട് 695 014 എന്ന വിലാസത്തിൽ തപാൽ മുഖേനയോ ജൂലൈ 31ന് മുമ്പ് അയയ്ക്കണം.