തിരുവനന്തപുരം: ഭിന്നശേഷി നിയമനം അംഗീകരിക്കുന്ന മുറയ്ക്കു മാത്രമേ 2018 നവംബർ 18-നുശേഷമുണ്ടായ ഒഴിവുകളിൽ എയ്ഡഡ് സ്കൂളുകളിലെ അംഗീകരിക്കപ്പെടാതെ തുടരുന്നവരുടെ നിയമനം ഉണ്ടാകൂവെന്ന് മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ അറിയിച്ചു.
2022-ലെ സുപ്രീംകോടതി ഉത്തരവിനെതിരേ ഒട്ടേറെ അപ്പീലുകൾ ഫയൽചെയ്തിട്ടുള്ളത് കോടതിയുടെ പരിഗണനയിലാണ്.
ഭിന്നശേഷി സംവരണം നടപ്പാക്കുന്നതിനും നിയമനാംഗീകാരം നൽകുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായും പി. ഉബൈദുള്ളയുടെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.
1996 ജൂലായ് രണ്ടുമുതൽ 2017 ഏപ്രിൽ 18 വരെ മൂന്നുശതമാനവും 2017 ഏപ്രിൽ 19 മുതൽ നാലുശതമാനവും സംവരണം പാലിക്കുന്ന ക്രമത്തിൽ റോസ്റ്റർ തയ്യാറാക്കി അർഹമായ ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികളെ നിയമിക്കാൻ നിർദേശം നൽകിയതായി മന്ത്രി പറഞ്ഞു.
ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക