ഭിന്നശേഷി സഹായ ഉപകരണങ്ങളുടേയും ക്ഷേമപദ്ധതി ആനുകൂല്യങ്ങളുടെയും വിതരണ ഉല്‍ഘാടനം ജൂലൈ 16ന്

കേരള സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ ഭിന്നശേഷിക്കാര്‍ക്കായി നടപ്പിലാക്കുന്ന വിവിധ ക്ഷേമ പദ്ധതികളില്‍ തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്കുള്ള ആനുകൂല്യങ്ങളുടെയും ഭിന്നശേഷി സഹായ ഉപകരണങ്ങളുടെയും 2021-22 വര്‍ഷത്തെ വിതരണത്തിന്റെ സംസ്ഥാനതല ഉത്ഘാടനം ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു നിർവഹിക്കും.

ജൂലൈ 16ന് രാവിലെ 10 മണിക്ക് കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്ന ചടങ്ങില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.

കോര്‍പ്പറേഷന്‍ മേയര്‍ ബീന ഫിലിപ്പ്, ജില്ലാ പ‍ഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവാനന്ദന്‍, എംപി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

ജില്ലാ കളക്ടര്‍ ഡോ. നരസിംഹഗാരി റെഡി ഐഎഎസ് മുഖ്യപ്രഭാഷണം നടത്തും.

ഭിന്നശേഷിക്കാരുടെ ചലനസ്വാതന്ത്ര്യവും സഞ്ചാര സ്വാതന്ത്രവും ഉറപ്പ് വരുത്തുന്നതിനുള്ള സഹായ ഉപകരണങ്ങള്‍ ലഭ്യമാക്കുന്ന ശുഭയാത്ര, കേള്‍വി പരിമിതര്‍ക്ക് ഡിജിറ്റല്‍ ശ്രവണ സഹായികള്‍ നല്‍കുന്ന ശ്രാവണ്‍, കാഴ്ച പരിമിതര്‍ക്ക് സ്മാര്‍ട്ട് ഫോണും പരിശീലനവും നല്‍കുന്ന കാഴ്ച, 12 വയസിന് താഴെ പ്രായവും ഗുരുതര ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് 18 വയസുവരെ 20000 രൂപ വീതം നിക്ഷേപിക്കുന്ന ഹസ്തദാനം തുടങ്ങിയ പദ്ധതികളിലെ ഗുണഭോക്താക്കള്‍ക്കുള്ള ആനൂകൂല്യങ്ങളുമാണ് വിതരണം ചെയ്യുന്നത്.

സംസ്ഥാനതല ഉത്ഘാടനത്തിന് ശേഷം മറ്റു ജില്ലകളിലും നിയോജകമണ്ഡലത്തിലും സഹായ ഉപകരണങ്ങളും ക്ഷേമ പദ്ധതി ആനുകൂല്യങ്ങളും വിതരണം ചെയ്യുന്നതാണ്.

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button

This will close in 20 seconds