ഡോ. പി.ടി. ബാബുരാജ്‌ സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍

ഭിന്നശേഷിക്കാര്‍ക്കായുള്ള സംസ്ഥാന കമ്മീഷണറായി കോട്ടയം ഗാന്ധി നഗര്‍ സ്വദേശി ഡോ. പി.ടി. ബാബുരാജിനെ നിയമിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. മൂന്നുവര്‍ഷമാണ് കാലാവധി.

എംജി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ്‌ ബിഹേവിയറല്‍ സയന്‍സ്‌ വകപ്പ്‌ ഡീനും ഇന്റർ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസ്‌ ഓണററി ഡയറക്ടറുമാണ്‌.

സേവന കാലാവധി അവസാനിച്ചതിനെത്തുടർന്ന് എസ്.എച്ച്. പഞ്ചാപകേശൻ കഴിഞ്ഞയാഴ്ച സ്ഥാനമൊഴിഞ്ഞിരുന്നു. ഇതേത്തുടർന്ന് സാമൂഹികനീതി ഡയറക്ടർ എച്ച്. ദിനേശന് കമ്മിഷണറുടെ അധിക ചുമതല നൽകിയിരിക്കുകയായിരുന്നു.

Exit mobile version