ഭിന്നശേഷിക്കാരെ ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിൻറെ പരിധിയിൽ കൊണ്ടുവരാൻ നിർദ്ദേശം

അർഹരായ എല്ലാ ഭിന്നശേഷിക്കാരെയും ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തിൻ കീഴിൽ ഗുണഭോക്താക്കളായി ഉൾപ്പെടുത്തണമെന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്രം നിർദേശം നൽകി.

ദേശീയ ഭക്ഷ്യസുരക്ഷാ നിയമമനുസരിച്ചു അർഹമായ ഭക്ഷ്യധാന്യ വിഹിതം യോഗ്യതയുള്ള എല്ലാ ഭിന്നശേഷിക്കാർക്കും സംസ്ഥാനങ്ങൾ ഉറപ്പു വരുത്തണമെന്നാണ് കേന്ദ്ര നിർദേശം.

അന്ത്യോദയ, അന്നയോജന പദ്ധതികളിൽ അംഗമാകുന്നതിനുള്ള മാനദണ്ഡങ്ങളിൽ ഒന്ന് അംഗവൈകല്യം ആണെന്നും വൈകല്യമുള്ളവർ സമൂഹത്തിലെ ദുർബല വിഭാഗങ്ങളിൽ ഉൾപ്പെടുന്നവരാണെന്നും കേന്ദ്ര സർക്കാർ ആവർത്തിച്ചു വക്തമാക്കി.

റേഷൻകാർഡ് ഇല്ലാത്ത ഭിന്നശേഷിക്കാർക്കും ആത്മ നിർഭർ പാക്കേജിൻറെ ഗുണഫലം ലഭ്യമാകണം.

ആത്മ നിർഭർ പാക്കേജിൻറെ സമയപരിധി ഈ മാസം 31 ന് അവസാനിക്കാനിരിക്കെ റേഷൻ കാർഡിൽ ഉൾപ്പെട്ടിട്ടില്ലാത്ത ഭിന്നശേഷിക്കാരെ കണ്ടെത്തി പാക്കേജിൽ ഉൾപ്പെടുത്തി സഹായം ലഭ്യമാക്കാൻ വേണ്ട അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

Exit mobile version