വ്യാജ ഭിന്നശേഷി തട്ടിപ്പ്: സമഗ്രാന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകി
വ്യാജ ഭിന്നശേഷി സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സർക്കാർ ജോലി തട്ടിയെടുത്ത സംഭവത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഭിന്നശേഷിക്കാർ കോഴിക്കോട് കുറ്റ്യാടി പോലീസിൽ നേരിട്ടെത്തി പരാതി നൽകി.
ഭിന്നശേഷിക്കാർക്കുമാത്രം സംവരണം ചെയ്ത തസ്തികകളിൽ അനർഹരായ ഒട്ടേറെപ്പേർ സർക്കാർ സർവീസിലും എയ്ഡഡ് സ്കൂളുകളിലും ജോലി നേടിയത് സംബന്ധിച്ച് അന്വേഷണം നടത്തി വ്യാജസർട്ടിഫിക്കറ്റ് നിർമിച്ചുനൽകിയവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ടാണ് പോലീസ് ഇൻസ്പെക്ടർ എസ്.ബി. കൈലാസ് നാഥിന് പരാതി നൽകിയത്.
വേളം സ്വദേശിയുടെ നേതൃത്വത്തിൽ വ്യാപകമായി വ്യാജസർട്ടിഫിക്കറ്റുകൾ നിർമിച്ചു നൽകിയതായി പരാതിയിൽ പറയുന്നു. കൊയിലാണ്ടി മൂടാടി നോർത്ത് പാലാരിവളപ്പിൽ പി.വി. അരവിന്ദൻ, മുക്കം മാമ്പറ്റതാഴെ കോടുമ്മൽ ടി. മനോജ്, കൂരാച്ചുണ്ട് പുതിയെടുത്ത് പി.കെ. രഘു, മേപ്പയ്യൂർ മീത്തലെ പുതിയോട്ടുംകണ്ടി എം.പി. ഗിരീഷ്, മുക്കം മാമ്പറ്റതാഴെ കോടുമ്മൽ എൻ.പി. അർഷാദ്, പയ്യോളി കടപ്പുറം താരേമ്മൽ പി. അബ്ദുൾ റസാഖ് തുടങ്ങിയവരാണ് പരാതി നൽകിയത്.
കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ വിവിധ എയ്ഡഡ് സ്കൂളുകളിൽ വ്യാജസർട്ടിഫിക്കറ്റ് ഉപയോഗിച്ചവരുടെ വിശദവിവരങ്ങളും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
പഠനകാലത്ത് ഭിന്നശേഷി ആനുകൂല്യങ്ങൾ പറ്റിയിട്ടില്ലെന്നും അധ്യാപകയോഗ്യതാ പരീക്ഷയിൽ ഉൾപ്പെട്ടപ്പോൾ ഇവർ ഭിന്നശേഷി സർട്ടിഫിക്കറ്റ് ഉപയോഗിച്ചിട്ടില്ലെന്നും പരാതിയിൽ പറയുന്നു.
കാഴ്ചപരിമിതിയുടെ സർട്ടിഫിക്കറ്റ് തെറ്റായ മാർഗത്തിലൂടെ സ്വന്തമാക്കിയ അധ്യാപകരായ ഉദ്യോഗാർഥികൾ ഇതിനുമുൻപുതന്നെ ഡ്രൈവിങ് ലൈസൻസും സ്വന്തമാക്കിയിട്ടുണ്ട്.
ഭിന്നശേഷിക്കാരുടെ പരാതിയിൽ വ്യാജസർട്ടിഫിക്കറ്റ് നിർമാണത്തിന് നേതൃത്വം നൽകിയവരുടെ പേരുകൾ പരാമർശിച്ചിരിക്കുന്ന പരാതിയിൽ ഉടൻ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും.
മറുപടി കിട്ടുന്ന മുറയ്ക്ക് എഫ്ഐആർ രജിസ്റ്റർചെയ്ത് കേസെടുക്കുമെന്നും ഇൻസ്പെക്ടർ എസ്.ബി. കൈലാസ് നാഥ് പറഞ്ഞു.

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക