ഭിന്നശേഷി കായിക താരങ്ങള്‍ക്ക് ധനസഹായം: അപേക്ഷ ക്ഷണിച്ചു

ഭിന്നശേഷി കായിക താരങ്ങള്‍ക്ക് പ്രോത്സാഹനവും പിന്തുണയും നല്‍കുന്നതിനും അവരുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനും സാമൂഹ്യ അംഗീകാരം ഉറപ്പാക്കുന്നതിനുമായി സാമൂഹ്യനീതി വകുപ്പ് ധനസഹായം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

സംസ്ഥാന തല മത്സരങ്ങള്‍, ദേശീയതല മത്സരങ്ങള്‍, അന്തര്‍ദേശീയ മത്സരങ്ങള്‍ എന്നിവയില്‍ പങ്കെടുക്കുന്ന ഭിന്നശേഷി കായിക താരങ്ങള്‍ക്കാണ് ഈ ധനസഹായം ലഭിക്കുക. ഈ സാമ്പത്തിക വര്‍ഷം പരിഗണിക്കുന്നതിനുള്ള അപേക്ഷകള്‍ 2025 ഡിസംബര്‍ 31 വരെ സ്വീകരിക്കും.

അപേക്ഷാ ഫോമും വിശദ വിവരങ്ങളും സാമൂഹ്യനീതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ sjd.kerala.gov.in ല്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ഡയറക്ടര്‍, സാമൂഹ്യനീതി വകുപ്പ് ഡയറക്ടറേറ്റ്, വികാസ് ഭവന്‍ (അഞ്ചാം നില), തിരുവനന്തപുരം എന്ന വിലാസത്തില്‍ ലഭ്യമാക്കണം.

38330
ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button