ഭിന്നശേഷി കുട്ടികളുള്ള കുടുംബങ്ങൾക്ക് നിംസ് മെഡിസിറ്റിയുടെ സാമ്പത്തിക സഹായം

നെയ്യാറ്റിൻകര: ഭിന്നശേഷി കുട്ടികളുള്ള കുടുംബങ്ങൾക്ക് ചെറിയൊരു സാമ്പത്തിക സഹായം എന്ന ആശയവുമായി മുന്നോട്ടു വന്നിരിക്കുകയാണ് നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ എം. എസ്. ഫൈസൽ ഖാൻ.

കോവിഡ് റിലീഫ് പെൻഷൻ എന്ന ഈ പദ്ധതി കോവിഡ് പ്രതിസന്ധി കഴിയുന്നതുവരെ എല്ലാ മാസവും നിശ്ചിത തുക കുട്ടികളുടെ അമ്മമാർക്ക് കൈമാറും.

നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയിലെയും, അതിയന്നൂർ, കൊല്ലയിൽ, കോട്ടുകാൽ പഞ്ചായത്തുകളിലെയും, ബാലരാമപുരം ഡിവിഷനിലെയും 250 ഓളം വരുന്ന ഭിന്നശേഷികുട്ടികൾക്കാണ് കോവിഡ് എയ്ഡ് ധനസഹായം നൽകാൻ തീരുമാനിച്ചിരിക്കുന്നത്.

പദ്ധതിയുടെ ആദ്യ ഗഡു എം.എസ്. ഫൈസൽ ഖാൻ നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി ചെയർമാൻ രാജ്‌മോഹനു കൈമാറി പദ്ധതിക്കു തുടക്കം കുറിച്ചു.

തുടർന്ന് അതാതു പഞ്ചായത്തിലെ തുകകൾ പഞ്ചായത്തു പ്രതിനിധികൾക്കു കൈമാറുകയും ചെയ്തു.

ചടങ്ങിൽ നെയ്യാറ്റിൻകര മുൻസിപ്പാലിറ്റി ഹെൽത്ത്‌ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാൻ ജോസ് ഫ്രാങ്ക്‌ളിൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. ഷിബു, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. കോട്ടുകാൽ വിനോദ്, കൗൺസിലർ സദത്ത് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Exit mobile version