തിരുവനന്തപുരം: കോവിഡ് 19 മഹാമാരിയും ലോക്ഡൗണിനെയും തുടർന്നു തൊഴിൽ നഷ്ടപ്പെട്ട് സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ഭിന്നശേഷിക്കാർക്ക് സർക്കാർ സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് ഭിന്നശേഷി കൂട്ടായ്മ..
വിധിയെ മനക്കരുത്ത് കൊണ്ട് നേരിട്ട ഭിന്നശേഷിക്കാരുടെ ജീവിതമിപ്പോൾ ഇരുട്ട് പടർന്നിരിക്കുകയാണ്. സർക്കാർ നൽകുന്ന പെൻഷൻ മാത്രമാണ് ഏക ആശ്രയം. ഈ തുകയാണെങ്കിൽ മരുന്ന് വാങ്ങാൻ പോലും തികയില്ല.
സീസൺ മുന്നിൽക്കണ്ട് നിർമിച്ച പേനകളും കുടകളും വിപണിയില്ലാതെ കെട്ടിക്കിടക്കുകയാണ്. പലരിൽ നിന്നും കടം വാങ്ങിയാണ് നിർമാണ സാമഗ്രികൾ വാങ്ങിയത്. ഉത്പന്നങ്ങൾ വിൽക്കാൻ കഴിയാതെ വന്നതോടെ കടത്തിലായി.
വിദ്യാലയങ്ങളും സർക്കാർ–സ്വകാര്യ സ്ഥാപനങ്ങളും തുറക്കാതിരുന്നതാണ് വലിയ തിരിച്ചടിയായത്. പരസഹായമില്ലാതെ ഇരിക്കാനും കിടക്കാനും കഴിയാത്ത ഇവർക്ക് കടക്കെണിയിൽനിന്ന് രക്ഷനേടാനും ജീവിതം മുന്നോട്ടു തള്ളി നീക്കാനും സാമ്പത്തിക പാക്കേജ് അനിവാര്യമാണ്.
സ്വയംതൊഴിൽ ഉൾപ്പെടെയുള്ള തൊഴിലുകൾ നഷ്ട്ടപ്പെട്ട ഭിന്നശേഷിക്കാർക്ക് തൊഴിലവസരങ്ങൾ ലഭിക്കുന്നതിനുള്ള പദ്ധതികൾക്ക് പലിശരഹിത വായ്പകൾ ഉൾപ്പെടെയുള്ള സാമ്പത്തിക സഹായം ലഭ്യമാക്കണമെന്ന് ജനറൽ സെക്രട്ടറി വിനോദ് കുമാർ വി കെ ആവശ്യപ്പെട്ടു.
ഭിന്നശേഷിക്കാർ നിർമിക്കുന്ന ഉൽപന്നങ്ങൾ ഓൺലൈനായി വില്പന നടത്തുവാൻ മൊബൈൽ അപ്ലിക്കേഷൻ ഉൾപ്പെടെയുള്ള സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുവാൻ സാമൂഹ്യനീതി വകുപ്പ് പദ്ധതി തയ്യാറാക്കണമെന്നു പ്രസിഡന്റ് സജീവ് എസ് എസ് ആവശ്യപ്പെട്ടു.
ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക