തിരുവനന്തപുരം: സംസ്ഥാന സർവീസിലുള്ള ഭിന്നശേഷിക്കാർക്ക് പ്രമോഷന് 4 ശതമാനം സംവരണം ഉറപ്പാക്കിക്കൊണ്ടു സാമൂഹിക നീതി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.
നേരിട്ടു നിയമനം ലഭിച്ചവർക്കൊപ്പം വകുപ്പ് മാറി വന്നവർക്കും ഇതിന്റെ പ്രയോജനം ലഭിക്കും. സംവരണം നടപ്പാക്കുമ്പോൾ മൊത്തം ഒഴിവിന്റെ 75 ശതമാനത്തിലധികം ആകാൻ പാടില്ല.
പ്രമോഷനുവേണ്ടി ഭിന്നശേഷിക്കാർ ഇല്ലെങ്കിൽ ആ ഒഴിവിൽ മറ്റുള്ളവർക്ക് പ്രമോഷൻ നൽകാം. എന്നാൽ ഈ തസ്തികയിൽ അവകാശവാദം ഉന്നയിക്കാൻ ഭിന്നശേഷിക്കാർക്ക് 3 വർഷംവരെ അവസരമുണ്ട്.
സംവരണത്തെ 100 യൂണിറ്റായി കണക്കാക്കി 6, 31, 56, 81 ക്രമത്തിലാണു ഭിന്നശേഷിക്കാർക്കു പ്രമോഷൻ നൽകേണ്ടത്.
ഇവർക്കു 4 ശതമാനം സംവരണം ഉറപ്പാക്കേണ്ടതു വകുപ്പു മേധാവികളുടെ ഉത്തരവാദിത്തമാണെന്നും എല്ലാ വകുപ്പുകളും സ്പെഷൽ റൂൾസിൽ മാറ്റം വരുത്തണമെന്നും ഉത്തരവ് നിർദേശിക്കുന്നു.
ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക