ഓട്ടിസം ബാധിച്ച യുവാക്കള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം

തിരുവനന്തപുരം: ഓട്ടിസം ബാധിതരായ യുവാക്കള്‍ക്ക് തൊഴില്‍ വൈദഗ്ധ്യം നല്‍കാന്‍ തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഓട്ടിസം ആന്‍ഡ് അദര്‍ ഡിസബിലിറ്റീസ് റിഹാബിലിറ്റേഷന്‍ റിസര്‍ച്ച് ആന്‍ഡ് എഡ്യൂക്കേഷന്‍ (കേഡര്‍) സൗജന്യ പരിശീലനം നല്‍കുന്നു.

പ്ലസ് ടു യോഗ്യതയുള്ള 18-24 പ്രായക്കാര്‍ക്ക് അപേക്ഷിക്കാം. 10-16 മാസമാണ് കാലാവധി. തുടക്കത്തില്‍ ലൈഫ് സ്‌കില്‍, ആശയവിനിമയം, ഒക്കുപ്പേഷണല്‍ തെറപ്പി തുടങ്ങിയ പരിശീലനം.

തുടര്‍ന്ന് തൊഴില്‍ പരിശീലനവും ശേഷം അപ്രന്റിസ്ഷിപ്പ് അവസരവും ഒരുക്കും.

അപേക്ഷകര്‍ info@cadrre.org എന്ന ഇമെയിലേക്കു ബയോഡേറ്റയും ഡിസബിലിറ്റി സര്‍ട്ടിഫിക്കറ്റും ‘എന്റെ സ്വപ്ന ജോലി’ എന്ന വിഷയത്തില്‍ ചെറുകുറിപ്പും അയയ്ക്കണം.

അവസാന തീയതി 2021 ജൂണ്‍ 15. ഫോണ്‍: 9207450001. ശാസ്തമംഗലത്തെ കേഡര്‍ സെന്ററില്‍ ജൂലൈ / ഓഗസ്റ്റില്‍ പരിശീലനം ആരംഭിക്കും.

തിരുവന്തപുരം ടെക്‌നോപാര്‍ക്ക് സ്ഥാപക സിഇഒയും തിരുവനന്തപുരത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങിന്റെ (നിഷ്) ഡയറക്ടറുമായ ജി. വിജയരാഘവന്റെ നേതൃത്വത്തില്‍ 2016 ല്‍ ആരംഭിച്ചതാണു കേഡര്‍.

Exit mobile version