ഭിന്നശേഷിക്കാർക്ക് സൗജന്യ മൊബൈൽ ചിപ്പ് ലെവൽ പരിശീലനം

കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷനും കമ്പ്യൂട്ടറോൺ ട്രെയിനിങ് സൊല്യൂഷനും സംയുക്തമായി ഭിന്നശേഷിക്കാർക്ക് നടപ്പിലാക്കുന്ന ‘സൗജന്യ മൊബൈൽ ഫോൺ ചിപ്പ് ലെവൽ സർവീസ്’ കോഴ്‌സിന്റെ രണ്ടാം ബാച്ചിലേക്ക് അപേക്ഷ ഗൂഗിൾ ഫോം വഴി സമർപ്പിക്കാം. ആധാർ കാർഡ്, UDID/ ഭിന്നശേഷി സർട്ടിഫിക്കറ്റ്, SSLC സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 30-12-2025 വൈകുന്നേരം 5 മണി. അവസാന തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.
അപേക്ഷാലിങ്ക്: https://docs.google.com/forms/d/1mXlm7JrkVk5jaAr_6UtSEC588P_YxtKQphcFLvAcC0U/edit
കൂടുതൽവിവരങ്ങൾ https://www.hpwc.kerala.gov.in, https://computronsolutions.com എന്നിവയിൽ ലഭിക്കും. ഫോൺ: 0471-2347768, 9497281896, 9778399335.
നിബന്ധനകൾ
- 18 വയസ്സ് പൂർത്തിയായിരിക്കണം. 40 ശതമാനമോ അതിനുമുകളിലോ ഭിന്നശേഷിത്വം ഉള്ളവരിയിരിക്കണം.
- കാഴ്ച്ച പരിമിതി ഉള്ളവർക്കും ബൗദ്ധിക വെല്ലുവിളി നേരിടുന്നവർക്കും തീവ്ര കേൾവി പരിമിതിയുള്ളവർക്കും ചിപ്പ് ലെവൽ കോഴ്സ് പഠിക്കാനും തുടർന്ന് മൊബൈൽ ഫോൺ സർവീസിംഗ് നടത്തുന്നതിനും പ്രയാസം ആയതിനാൽ അപേക്ഷിക്കേണ്ടതില്ല.
- കേൾവി പരിമിതി ഉളളവർ ശ്രവണ സഹായിയുടെ സഹായത്തോടെ ക്ലാസുകൾ മനസിലാക്കാനും പ്രായോഗിക ക്ലാസുകൾ കൈകാര്യം ചെയ്യാനും സാധിക്കുമെങ്കിൽ മാത്രം അപേക്ഷ സമർപ്പിക്കുക.
- SSLC പാസ്സായ വ്യക്തി ആയിരിക്കണം.
- യാത്ര ചിലവുകൾ അവരവർ തന്നെ വഹിക്കണം.
- താമസിച്ചു പരിശീലനം നേടുന്നവരുടെ താമസച്ചിലവുകൾ അവരവർ തന്നെ വഹിക്കണം.
- വിജയകരമായി പരിശീലനം പൂര്‍ത്തിയക്കുന്നര്‍ക്ക് സ്വന്തം ചെലവില്‍ പരീക്ഷ അറ്റന്‍ഡ് ചെയ്യാവുന്നതും വിജയിക്കപ്പെടുന്നവര്‍ക്ക് NACTET സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുമാണ്.
- ഗൂഗിള്‍ ഫോം വഴി അല്ലാതെയുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.
- അപേക്ഷ സമര്‍പ്പിക്കുന്നവരുമായി കൂടിക്കാഴ്ച നടത്തി ആവും പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെടുക.
- തിരുവനന്തപുരത്തായിരിക്കും ക്ലാസുകൾ നടക്കുന്നത്.
- സൗജന്യ പരിശീലനം ഒഴികെ മറ്റു സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നതല്ല.
ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക



