ഭിന്നശേഷിക്കാരായ ലോട്ടറി ഏജന്റുമാര്‍ക്ക് ധനസഹായം: അപേക്ഷ ക്ഷണിച്ചു

2021 ല്‍ ലോട്ടറി ഏജന്‍സി നിലവിലുള്ള 40 ശതമാനമോ അതിനുമുകളിലോ ഭിന്നശേഷിയുള്ള ലോട്ടറി ഏജന്റുമാര്‍ക്ക് 5000 രൂപ വീതം സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ ധനസഹായം നല്‍കുന്നു.

അപേക്ഷകരുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. അപേക്ഷാഫോറം പൂരിപ്പിച്ച് ആവശ്യമായ രേഖകള്‍ സഹിതം മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍, പൂജ പ്പുര, തിരുവനന്തപുരം, പിന്‍: 695012 എന്ന വിലാസത്തില്‍ അപേക്ഷിക്കേണ്ടതാണ്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2021 ജൂലൈ 30 വൈകുന്നേരം 5.00 മണി വരെ.

മാനദണ്ഡങ്ങള്‍

1. അപേക്ഷകര്‍ 2021 ല്‍ ലോട്ടറി ഏജന്‍സി നിലവിലുള്ളതും 40 ശതമാനമോ അതിനുമുകളിലോ ഭിന്നശേഷിയുള്ളവരും ആയിരിക്കണം
2. 2021 ല്‍ ലോട്ടറി ഏജന്‍സി ഉള്ളവരായിരിക്കണം
3. ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുളളവരായിരിക്കണം
4. അപേക്ഷ ഫോറത്തിലെ വിവരങ്ങള്‍ വ്യക്തമായും പൂര്‍ണ്ണമായും രേഖപ്പെടുത്തേണ്ടതാണ്5. ആവശ്യമായ രേഖകള്‍ ഉളളടക്കം ചെയ്യാത്ത അപേക്ഷകള്‍ പരിഗണിക്കുന്നതല്ല
6. നിശ്ചിത സമയത്തിനുളളില്‍ ലഭിക്കുന്ന അപേക്ഷകള്‍ മാത്രമേ പരിഗണിക്കുകയുളളു
7. അപേക്ഷയുടെ കവറിന്റെ മുകളില്‍ ‘ലോട്ടറി ധനസഹായം’എന്ന് രേഖപ്പെടുത്തിയിരിക്കണം
8. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയില്‍ സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷനില്‍ നിന്നോ മറ്റേതെങ്കിലും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നോ ലോട്ടറി ധനസഹായം ലഭിച്ചവരായിരിക്കരുത്

സമര്‍പ്പിക്കേണ്ട രേഖകള്‍

1. പൂര്‍ണ്ണമായി പൂരിപ്പിച്ച അപേക്ഷാഫോറം, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ
2. ലോട്ടറി ഏജന്‍സി കാര്‍ഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്
3. ബാങ്ക് പാസ് ബുക്കിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്
4. ആധാര്‍ കാര്‍ഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്
5. റേഷന്‍ കാര്‍ഡിന്റെ 1, 2 പേജുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്
6. വില്ലേജ് ഓഫീസറില്‍ നിന്നും ആറ് മാസത്തിനുളളില്‍ ലഭിച്ച വാര്‍ഷിക വരുമാന
സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്
7. ഭിന്നശേഷിത്വം തെളിയിക്കുന്ന മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്

കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2347768, 7152, 7153, 7156 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക.

അപേക്ഷ ഫോറം ഇവിടെ നിന്നും ഡൌൺലോഡ് ചെയ്യാം

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button