ഭവന പദ്ധതികളില്‍ ഭിന്നശേഷിക്കാര്‍ക്ക് നാല് ശതമാനം സംവരണം
ന്യൂഡൽഹി: കേന്ദ്ര സർക്കാർ ഭവന പദ്ധതികളിൽ ഭിന്നശേഷിക്കാർക്ക് നാല് ശതമാനം സംവരണം ഏർപ്പെടുത്തി കേന്ദ്രം. കേന്ദ്ര ഊർജവകുപ്പ് മന്ത്രിയായ മനോഹർ ലാൽ ഖട്ടാറാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയതെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘സബ്കാ സാത്ത്, സബ്കാ വികാസ്’ എന്ന ആശയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇത് നടപ്പിലാക്കുന്നതെന്നും കേന്ദ്ര മന്ത്രാലയം അറിയിച്ചു. സമഗ്ര വികസനത്തിലേക്കുള്ള ‘നാഴികക്കല്ലായ’ നീക്കമാണിതെന്നും മന്ത്രാലയം വ്യക്തമാക്കി.
ഓരോ പൗരൻ്റെയും ശാക്തീകരണത്തിനായുള്ള ഗവൺമെന്റിന്റെ സമർപ്പണത്തെ ഈ നീക്കം പ്രതിഫലിപ്പിക്കുന്നുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.
2016 ലെ ഭിന്നശേഷി അവകാശ നിയമ (RPwD) പ്രകാരം ഭിന്നശേഷിക്കാർക്ക് ന്യായമായ താമസ സൗകര്യങ്ങളിൽ നൽകണമെന്ന് എസ്റ്റേറ്റ്സ് ഡയറക്ടറേറ്റ് ഓഫീസ് ഒരു മെമ്മോറാണ്ടം പുറപ്പെടുവിച്ചിരുന്നതായും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.